സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കാൻ തീരുമാനം; സ്കൂളുകൾ 14–ാം തീയതി മുതലും കോളജുകൾ 7–ാം തീയതി മുതലും തുറക്കും

Keralanewz.com

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സ്കൂളുകൾ 14–ാം തീയതി മുതലും കോളജുകൾ 7–ാം തീയതി മുതലുമാണ് തുറക്കുന്നത്. ഒന്നു മുതൽ 9വരെ ക്ലാസുകളാണ് 14ന് വീണ്ടും തുറക്കുന്നത്. 10, പ്ലസ് ടു, കോളജ് ക്ലാസുകള്‍ ഏഴിന് തുടങ്ങും. കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടർന്നാണ് വിദ്യാലയങ്ങൾ അടച്ചത്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും തുടരും.

ആരാധനാലയങ്ങൾക്ക് ഞാറാഴ്ചയും പ്രവേശനം അനുവദിക്കും: 20 പേരെ വീതം പ്രവേശിപ്പിക്കാം.എല്ലാ ആരാധനാലയങ്ങൾക്കും ബാധകം. ഞായറാഴ്ച ലോക്ഡൗണ്‍ സമാനനിയന്ത്രണം തുടരും. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താം. ക്ഷേത്രപരിസരത്ത് 200 പേര്‍ക്ക് മാത്രം പങ്കെടുക്കാം.

കാറ്റഗറിയിലെ ജില്ലകൾ പുനഃക്രമീകരിച്ചു

സി കാറ്റഗറിയിൽ കൊല്ലം ജില്ല മാത്രം

എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ

കാസർകോട് ഒരു കാറ്റഗറിയിലും ഇല്ല

ബാക്കിയുള്ള ജില്ലകൾ ബി കാറ്റഗറിയിൽ

Facebook Comments Box