Fri. Apr 26th, 2024

വിഭാഗീയതക്ക് താക്കീത്; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു

By admin Feb 17, 2022 #alappuzha #CPIM
Keralanewz.com

വിഭാഗീയത തുടര്‍ന്നാല്‍ കര്‍ശന നടപടിയെന്ന പിണറായി വിജയന്റെ മുന്നറിയിപ്പോടെ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു.

ജി സുധാകരനെതിരായ നീക്കങ്ങളെ മുഖ്യമന്ത്രി തടഞ്ഞതും സമ്മേളനത്തില്‍ ശ്രദ്ധേയമായി. ആര്‍ നാസര്‍ ജില്ലാ സെക്രട്ടറിയായി തുടരും.

സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ടുന്ന ജില്ലയാണ് ആലപ്പുഴ. ജില്ലയിലെ സിപിഎമ്മിനുള്ളില്‍ വിഭാഗീയത അത്രത്തോളം രൂക്ഷമാണ്. ജില്ലാ സമ്മേളനത്തില്‍ വിഭാഗീയതക്കെതിരെ പിണറായി വടിയെടുത്തെങ്കിലും ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കാത്തിരുന്ന് കാണണം. വിഭാഗീയതക്ക് ഇട നല്‍കാതെയാണ് പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തതും.

സജി ചെറിയാന്‍ ഉള്‍പ്പെടെ ജില്ലാ കമ്മറ്റിയില്‍ നിന്ന് നാല് പേരെ ഒഴിവാക്കി. പുതിയ 6 പേരെക്കൂടി ഉള്‍പ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. പുതിയതായി ഉള്‍പ്പെടുത്തിയ 6 പേരും സജി ചെറിയാന്‍ അനുകൂലികളാണ്. ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവുകള്‍ പിന്നീട് നികത്താനാണ് തീരുമാനം.

Facebook Comments Box

By admin

Related Post