Fri. May 3rd, 2024

വന്യജീവി ആക്രമണം തടയാന്‍ 605 കോടിയുടെ പദ്ധതി

By admin Feb 17, 2022 #forest #wild animal attack
Keralanewz.com

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത്​ വ​ര്‍​ധി​ച്ചു​വ​രു​ന്ന വ​ന്യ​ജീ​വി ആ​​ക്ര​മ​ണം ത​ട​യാ​നും ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​നും സ്വ​ത്തി​നും നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക്​ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നും 605 കോ​ടി​യു​ടെ സ​മ​ഗ്ര പ​ദ്ധ​തി​യു​മാ​യി വ​നം വ​കു​പ്പ്.

പ​ദ്ധ​തി കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്‍റെ അം​ഗീ​കാ​ര​ത്തി​ന്​ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​ന്ന്​ വ​ര്‍​ഷം​കൊ​ണ്ട്​ ന​ട​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്​ ഇ​തി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ഹാ​നി​യും വി​ള​നാ​ശ​വും വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​മ​ഗ്ര ക​ര്‍​മ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

പ​ദ്ധ​തി​ക്ക്​ കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യാ​ല്‍ വ​ന്യ​ജീ​വി​ക​ളും മ​നു​ഷ്യ​നും ത​മ്മി​ലെ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ഏ​റ​ക്കു​റെ പൂ​ര്‍​ണ​മാ​യി പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ്​ വ​നം വ​കു​പ്പി​ന്‍റെ പ്ര​തീ​ക്ഷ. വ​രു​ന്ന മൂ​ന്ന്​ വ​ര്‍​ഷം വ​ന്യ​ജീ​വി​ക​ള്‍​മൂ​ലം മ​നു​ഷ്യ​ര്‍ നേ​രി​ടാ​നി​ട​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്ന്​ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ്​ ഫോ​റ​സ്റ്റ്​ ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ (ആ​സൂ​ത്ര​ണ​വും വി​ക​സ​ന​വും) ഡി. ​ജ​യ​പ്ര​സാ​ദ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

വ​നാ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ല്‍ എ​ത്ര കി​ട​ങ്ങു​ക​ളും സൗ​രോ​ര്‍​ജ വേ​ലി​ക​ളും സ്ഥാ​പി​ക്ക​ണം, ആ​ക്ര​മ​ണ സാ​ധ്യ​ത എ​ന്തു​മാ​ത്രം, കൃ​ഷി​നാ​ശ​ത്തി​നും ജീ​വ​ഹാ​നി​ക്കും ​എ​ത്ര തു​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കേ​ണ്ടി​വ​രും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം ചെ​റു​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നോ​ടും 10 കോ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ല്‍ ഒ​രു കോ​ടി ക​ഴി​ഞ്ഞ ദി​വ​സം അ​നു​വ​ദി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍​ക്കാ​കും ഈ ​തു​ക വി​നി​യോ​ഗി​ക്കു​ക. സം​സ്ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ​വ​ര്‍​ഷം എ​ഴു​പ​തോ​ളം പേ​ര്‍ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ്​ ക​ണ​ക്ക്. ഇ​തി​ല്‍ 25 മ​ര​ണ​വും കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണ്. 15 വ​ര്‍​ഷ​ത്തി​നി​ടെ 1320 പേ​ര്‍ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ക്കു​ക​യും 4400 പേ​ര്‍​ക്ക്​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

Facebook Comments Box

By admin

Related Post