Tue. May 7th, 2024

നമ്ബര്‍ പ്ലേറ്റുമില്ല,​ ലൈസന്‍സുമില്ല; കൈ കാട്ടിയിട്ടും നിറുത്താതെ ഗേള്‍ഫ്രണ്ടിനെയും കൊണ്ട് ബൈക്കില്‍ പാഞ്ഞ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തി പൊക്കി എംവിഡി ഉദ്യോഗസ്ഥര്‍

By admin Feb 19, 2022 #mvd
Keralanewz.com

ആലുവ: നമ്ബര്‍പ്ലേറ്റും ലൈസന്‍സുമില്ലാതെ റോഡിലൂടെ ബൈക്കില്‍ പെണ്‍സുഹൃത്തിനൊപ്പം ചുറ്റിയ പയ്യനെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നും പൊക്കി.

ആലുവ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയാണ് നമ്ബര്‍ പ്ലേറ്റില്ലാതെ സഞ്ചരിച്ചത്.

കുട്ടമശേരിയില്‍ നടന്ന വാഹന പരിശോധനയ്‌ക്കിടയിലാണ് ഹെല്‍മറ്റില്ലാതെ പെണ്‍സുഹൃത്തിനൊപ്പം അതിവേഗത്തില്‍ പാഞ്ഞുവരുന്ന പയ്യനെ ഉദ്യോഗസ്ഥര്‍ കണ്ടത്. സംശയം തോന്നി നിറുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് നിറുത്താതെ പോവുകയായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്‌ട്രേഷന്‍ നമ്ബറിന്റെ അടിസ്ഥാനത്തിലാണ് ഉടമയുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്.

എന്നാല്‍, ഈ വാഹനം മറ്റൊരാള്‍ക്ക് വിറ്റതാണെന്നായിരുന്നു ഉടമ പറഞ്ഞത്. പുതിയ ഉടമയെ കണ്ടെത്തിയെങ്കിലും അദ്ദേഹവും അത് മറ്റൊരാള്‍ക്ക് വിറ്റിരുന്നു. വാഹനം നാല് പേരിലായി കൈമറിഞ്ഞെങ്കിലും ഉടമയുടെ അഡ്രസ് ആരും മാറ്റിയിരുന്നില്ല.

ഇപ്പോള്‍ വാഹനം ഉപയോഗിക്കുന്ന ആളിന്റെ അനുജന്റെ സുഹൃത്തിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്. സുഹൃത്തിന്റെ വാഹനത്തിന് സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാന്‍ വാങ്ങിയതെന്നാണ് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ലൈസന്‍സ് ഇല്ലാതെ വാഹനം ഉപയോഗിച്ചതിനും ഉടമസ്ഥാവകാശം മാറ്റാത്തതിനും വാഹന പരിശോധനയ്‌ക്കിടെ നിറുത്താതെ പോയതിനുമാണ് കേസ് എടുത്തത്.

Facebook Comments Box

By admin

Related Post