Movies

‘അച്ഛന്‍ നടനാണെങ്കിലും എനിക്ക് സിനിമ താല്‍പര്യമില്ലായിരുന്നു… എത്തിപ്പെട്ടതാണ്’; ലിയോണ ലിഷോയ്

Keralanewz.com

പരസ്യങ്ങളിലൂടെയും പിന്നെ പല ഭാഷകളിലായി സെലക്ടീവായ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്തും പതിയെ മലയാളി സിനിമാ ആസ്വാദകരുടെ മനസ്സില്‍ കുടിയേറിയ നടിയാണ് ലിയോണ ലിഷോയ്.

ലിയോണയുടെ പേര് കേള്‍ക്കുമ്ബോള്‍ മറ്റൊന്നു കൂടി ആളുകളുടെ മനസില്‍ വരും ലിഷോയി എന്ന നടനെ പറ്റി. ഏറ്റവും കൂടുതല്‍ ഓര്‍മ വരുന്നത് കസ്തൂരിമാനിലെ അച്ഛന്‍ കഥാപാത്രമായിരിക്കും. ഈ അച്ഛനും മകളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണിപ്പോള്‍. നാടകത്തിലൂടെ സിനിമയിലെത്തി ശ്രദ്ധ നേടിയ നടനാണ് ലിയോണയുടെ അച്ഛന്‍ ലിഷോയ്. ഇപ്പോഴും പല സിനിമകളിലും സഹനടനായി ലിഷോയ് പ്രത്യക്ഷപ്പെടാറുണ്ട്

റെജി നായര്‍ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെയാണ് ലിയോണ സിനിമയില്‍ അരങ്ങേറുന്നത്. 2012ല്‍ ആണ് കലികാലം റിലീസ് ചെയ്തത്. ആ വര്‍ഷം തന്നെ മമ്മൂട്ടി ചിത്രമായ ജവാന്‍ ഓഫ് വെള്ളിമലയില്‍ ആസിഫ് അലിയുടെ നായികയായി ലിയോണ. ചിത്രത്തിലെ ലിയോണയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ആദ്യമായി ലിയോണ നായികയായ സിനിമയും ജവാന്‍ ഓഫ് വെള്ളിമലയാണ്. പിന്നീട് ലിയോണ നോര്‍ത്ത് 24 കാതം, റെഡ് റെയിന്‍, ഹരം, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളില്‍ ലിയോണ അഭിനയിച്ചു. അധികമാരും മുതിരാത്ത പല സഹാസങ്ങളും സിനിമാ ജീവിതത്തില്‍ ചെയ്തിട്ടുള്ള നടി കൂടിയാണ് ലിയോണ

Facebook Comments Box