Movies

അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രമാകുന്ന ‘ഇനി ഉത്തരം’: പുതിയ പോസ്റ്റര്‍ പുറത്ത്

Keralanewz.com

കൊച്ചി: അപര്‍ണ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്.

പോലീസുകാര്‍ക്കൊപ്പം ആശങ്കയോടെ നില്‍ക്കുന്ന നായികയാണ് പോസ്റ്ററിലുള്ളത്. അപര്‍ണ്ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ഹരീഷ് ഉത്തമന്‍ എന്നിവരാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയ്ക്ക് വേണ്ടി രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണവുമെഴുതുന്നു.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്. സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എഡിറ്റിംഗ് – ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം – അരുണ്‍ മോഹനന്‍, മേക്കപ്പ് – ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്‍ണന്‍, സ്റ്റില്‍സ് – ജെഫിന്‍ ബിജോയ്.

Facebook Comments Box