Kerala News

കേരള കോണ്‍ഗ്രസ് (എം) കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍ക്ക് ഭാരവാഹി തെരഞ്ഞെടുപ്പിനും ഫെബ്രുവരി 25ന് തുടക്കം കുറിക്കും: കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ വാര്‍ഡ് സമ്മേളനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്…

Keralanewz.com

കടുത്തുരുത്തി : കേരള കോണ്‍ഗ്രസ് (എം) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സംഘടനാ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി സംസ്ഥാനമൊട്ടുക്ക് വാര്‍ഡ് സമ്മേളനങ്ങളും ഭാരവാഹി തെരഞ്ഞെടുപ്പും പൂര്‍ത്തീകരിച്ച് വരുന്നതിന്റെ ഭാഗമായി കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ മണ്ഡലം പ്രതിനിധി സമ്മേളനങ്ങൾക്കും ഭാരവാഹി തെരഞ്ഞെടുപ്പിനും ഫെബ്രുവരി 25ന് തുടക്കം കുറിക്കും. എല്ലാ മണ്ഡലം പ്രതിനിധി സമ്മേളനങ്ങളിലും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം. പി.യും പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് പി. എം. മാത്യു ഉഴവൂര്‍, ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി ടി. എ. ജയകുമാര്‍ എന്നിവര്‍ അറിയിച്ചു


കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ 22000 മെമ്പര്‍ഷിപ്പുകളാണ് ക്യാമ്പയിനിലൂടെ നിലവില്‍ വന്നത്. വാര്‍ഡ് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു. കോവിഡ് രൂക്ഷത മൂലം മാറ്റി വച്ച സമ്മേളനങ്ങള്‍ ഫെബ്രുവരി 25ന് മുമ്പായി പൂര്‍ത്തീകരിച്ച് ഭാരവാഹി പട്ടിക റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 12 മണ്ഡലങ്ങളിലേയും പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തീയതിയും സമയവും സ്ഥലവും നിശ്ചയിച്ചിട്ടുണ്ട്


പ്രതിനിധി സമ്മേളനങ്ങളുടെ തീയതിയും, സമയവും, സ്ഥലവും
ഫെബ്രുവരി 25 വെള്ളി 3.30 പി. എം. – കിടങ്ങൂര്‍ (ഗോള്‍ഡന്‍ ക്ലബ്ബ് ആഡിറ്റോറിയം), 5.30 പി. എം. – കാണക്കാരി (മൂരിക്കന്‍സ് ആഡിറ്റോറിയം), ഫെബ്രുവരി 26 ശനി 3.00 പി. എം. – കടുത്തുരുത്തി (കടപ്പൂരാന്‍ ആഡിറ്റോറിയം), 5.30 പി. എം. – കുറവിലങ്ങാട് (ടൗണ്‍ഹാള്‍) ഫെബ്രുവരി 28 തിങ്കള്‍ 3.30 പി. എം. – കടപ്ലാമറ്റം (കമ്മ്യൂണിറ്റി ഹാള്‍) 5.30 പി. എം. – മരങ്ങാട്ടുപള്ളി (സര്‍വ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയം) മാര്‍ച്ച് 1 ചൊവ്വ 3.30 പി. എം. – ഞീഴൂര്‍ (പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍) 5.00 പി. എം. – മുളക്കളം (പെരുവ വ്യാപാര ഭവന്‍ ഹാള്‍) മാര്‍ച്ച് 5 ശനി 11.00 എ. എം. – മാഞ്ഞൂര്‍ (കുറുപ്പന്തറ എസ്. എച്ച്. കോളേജ് ഹാള്‍) 2.00 പി. എം. – മോനിപ്പള്ളി (ഊരാളില്‍ പി. റ്റി. ഹാള്‍) 4.00 പി. എം. – ഉഴവൂര്‍ (തെരുവത്ത് ഹാള്‍) 6.00 പി. എം. – വെളിയന്നൂര്‍ (തൊട്ടിക്കാട്ട് ഹാള്‍)
എന്നീ ക്രമത്തിലാണ് പ്രതിനിധി സമ്മേളനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്
 


കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് പി. എം. മാത്യു ഉഴവൂര്‍ അദ്ധ്യക്ഷത വഹിച്ച നിയോജകമണ്ഡലം സെക്രട്ടേറിയറ്റ് യോഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗം പി. എം. മാത്യു എക്‌സ്. എം. എല്‍. എ., സംസ്ഥാന ജനറല്‍ സെക്രട്ടറി സഖറിയാസ് കുതിരവേലില്‍, കെ.റ്റി.യുസി. സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ഡോ. സിന്ധുമോള്‍ ജേക്കബ്, പ്രദീപ് വലിയപറമ്പില്‍, പി. സി. കുര്യന്‍, ജോസ് തോമസ് നിലപ്പനകൊല്ലി, ടി. എ. ജയകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ പി. റ്റി. കുര്യന്‍, തോമസ് പുളിയ്ക്കയില്‍, എ. എം. മാമച്ചന്‍ അരീക്കതുണ്ടത്തില്‍, ബോബി മാത്യൂ, സണ്ണി പുതിയിടം, കെ. സി. മാത്യു, ബിജു പഴയപുരയ്ക്കല്‍, ജോസ് തൊട്ടിയില്‍, റോയി മലയില്‍, സേവ്യര്‍ കൊല്ലപ്പിള്ളി, സിബി മാണി, ബെല്‍ജി ഇമ്മാനുവേല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി

Facebook Comments Box