Kerala News

ചെറുകിട കര്‍ഷകര്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ ആരംഭിക്കും: സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍

Keralanewz.com

രാജാക്കാട്: ചെറുകിട കര്‍ഷകര്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കുമെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ.ജി.

തങ്കപ്പന്‍ പറഞ്ഞു. മേഖലയിലെ ഏലം കര്‍ഷകരെ നേരിട്ട് കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും വിലത്തകര്‍ച്ച ഉള്‍പ്പടെയുള്ള കര്‍ഷക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ.ജി തങ്കപ്പന്‍, വൈസ് ചെയര്‍മാന്‍ സ്റ്റെനി പോത്തന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്‍.ആര്‍ സിറ്റി എസ്.എന്‍.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ കര്‍ഷക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏലം കൃഷിയിലെ അമിത കീടനാശിനി പ്രയോഗവും വില കൂടുതല്‍ ലഭിക്കാനായി കൃത്രിമ കളര്‍ ചേര്‍ക്കലും ഒഴിവാക്കണം. ഗുണനിലവാരമുള്ള ഏലക്കാ ഉല്‍പാദിപ്പിച്ച്‌ നല്‍കുന്നതിന് കര്‍ഷകര്‍ തയ്യാറാകണമെന്നും ന്യായവില ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം രാജാക്കാട് യൂണിയന്‍ പ്രസിഡന്റ് എം.ബി. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷൈന്‍ കെ കൃഷ്ണന്‍, പി. രവി, കെ.എസ് ലതീഷ്‌കുമാര്‍, രാധാകൃഷ്ണന്‍ തമ്ബി, സി.ആര്‍.

ഷാജി, മാത്യു പെരുനിലത്ത്, ആര്‍. അജയന്‍, സ്‌പൈസസ് ബോര്‍ഡ് ജീവനക്കാരായ വി.എം. ഷനിജ, ദീപക് ജോളി ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു.

Facebook Comments Box