Mon. Apr 29th, 2024

‘റഷ്യയ്ക്ക് യുക്രൈന്‍ എന്നാല്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ എന്ന പോലെ’

By admin Feb 25, 2022 #russia #ukraine
Keralanewz.com

ദില്ലി: റഷ്യയിലെ നിലവിലെ സാഹചര്യത്തെ കുറിച്ച്‌ വിശദീകരിച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് ഇക്കണോമി ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ (IMEMO) സീനിയര്‍ റിസര്‍ച്ച്‌ ഫെല്ലോ അലക്സി കുപ്രിയാനോവ്.

ഇതുവരെ പൂര്‍ണ അധിനിവേശം നടന്നിട്ടില്ലെന്നും ഇന്ത്യയുടെ ഭാഷയില്‍ പറഞ്ഞാല്‍ റഷ്യ നടത്തിയത് സര്‍ജിക്കല്‍ സ്ട്രൈക്ക് മാത്രമാണെന്നുമായിരുന്നു അലക്സിയുടെ പ്രതികരണം.അതേസമയം ഇപ്പോഴത്തെ ആക്രമണങ്ങളിലൊന്നും പുടിന് ജനപിന്തുണ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് പാകിസ്ഥാനെന്ന പോലെയാണ് റഷ്യക്ക് യുക്രൈന്‍. യുക്രൈന്‍‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടായിരിക്കും ഇന്ത്യ സ്വീകരിക്കുകയെന്നും അലക്സി പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അലക്സിയുടെ പ്രതികരണം. വായിക്കാം

യുക്രൈന്‍ സമ്ബദ്‌വ്യവസ്ഥ സൈനികവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍, പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈനിന് ധാരാളം ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. ചില യുക്രേനിയന്‍ രാഷ്ട്രീയക്കാരും സൈനിക ഉദ്യോഗസ്ഥരും യുക്രൈയ്നെ ഒരു സൈനിക രാഷ്ട്രമായി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു.യുക്രെയ്നിലെ സൈനികവല്‍ക്കരണവും ‘നാസിഫിക്കേഷനും’ എന്ന് പറഞ്ഞപ്പോള്‍ പുടിന്‍ ഉദ്ദേശിച്ചത് അതാണ്. ഇപ്പോള്‍ യുക്രെയ്‌നിന് ഏകദേശം 550,000 സൈനികരുണ്ട്. ഡി-നാസിഫിക്കേഷന്‍, അധികാരമാറ്റം ഉണ്ടാകുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്, അലക്സി പറഞ്ഞു.

ഇതുവരെ ഒരു പൂര്‍ണ്ണ തോതിലുള്ള അധിനിവേശമല്ല നടന്നത്. ഇത് സിറിയന്‍ പ്രചാരണം പോലെയാണ്. ഇപ്പോള്‍ വരെ നമ്മള്‍ കാണുന്നത് ടാര്‍ഗെറ്റുചെയ്‌ത വ്യോമാക്രമണങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയുള്ള ഒന്ന്. അതേസമയം ഇപ്പോഴത്തെ ആക്രമണങ്ങളിലൊന്നും പുടിന് ജനപിന്തുണ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ വ്യോമാക്രമണം നടത്തുമ്ബോള്‍, നിങ്ങള്‍ക്ക് വലിയ പൊതു പിന്തുണ ആവശ്യമില്ല – ഉദാഹരണത്തിന്, ഇറാഖിനെതിരായ പ്രചാരണത്തില്‍ യുഎസിന് പൊതുജന പിന്തുണ ആവശ്യമില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്ക് മോദിക്ക് ജനപിന്തുണ ആവശ്യമില്ല, പുടിനെ സംബന്ധിച്ചിടത്തോളവും ഇവിടെ ജനപിന്തുണ ആവശ്യമായി വരുന്നില്ല. റഷ്യയ്ക്കും യുക്രൈനും സംഭവിച്ച നാശനാഷ്ടങ്ങളെ കുറിച്ച്‌ പോകെ പോകെ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുതല്‍ റഷ്യയ്‌ക്കെതിരായ യുഎസ് യൂറോപ്യന്‍ ഉപരോധം കാരണം അവര്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നില്ല. അതേസമയം സമയം തന്നെ ഉപരോധം റഷ്യന്‍ സമ്ബദ് വ്യവസ്ഥയ്ക്ക് യാതൊരു പ്രശ്നവും സൃഷ്ടിച്ചിട്ടുമില്ല. അതേസമയം പൂര്‍ണ തോതിലുള്ള ഉപരോധം

സ്വിഫ്റ്റിലെ പ്രശ്നങ്ങള്‍, ബാങ്കുകളുടെ പ്രശ്‌നങ്ങള്‍ എന്നിവയാണെങ്കില്‍, അത് ബാധിക്കും.

ഇപ്പോള്‍, റഷ്യന്‍ സമ്ബദ്‌വ്യവസ്ഥ വളരെ ശക്തമാണ്, ഞങ്ങള്‍ക്ക് ദേശീയ കടം വളരെ കുറവാണ്, ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വന്തം സംവിധാനമുണ്ട്, പാശ്ചാത്യ വിപണിയില്‍ നിന്ന് ഞങ്ങള്‍ക്ക് വലിയ വായ്പകളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇനി എന്ത് സംഭവിക്കുമെന്ന് തനിക്ക് പറയാന്‍ സാധിക്കില്ല, അലക്സി പറഞ്ഞു.

യുക്രന്‍ അധിനിവേശത്തിലെ ചൈനയുടെ നിലപാടിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചൈന ഇപ്പോള്‍ വല്ലാത്തൊരു സാഹചര്യമാണ് നേരിടുന്നത്. യുഎസുമായും മറ്റ് ചില നാറ്റോ രാജ്യങ്ങളുമായും ചൈനയ്ക്ക് പ്രശ്‌നങ്ങളുണ്ട്, ഉദാഹരണത്തിന് യുകെ. ചൈനയെ സംബന്ധിച്ചിടത്തോളം റഷ്യന്‍ നിലപാടിന്റെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്. യുക്രൈന്‍ വിഷയത്തിന് ശേഷം യുഎസും യൂറോപ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ സാഹചര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും, കൂടാതെ പസഫിക്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യുഎസിന് കഴിയുകയുമില്ല, അതുകൊണ്ട് തന്നെ നടപടി ഗുണം ചെയ്യുക ചൈനയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്രപരമായി പ്രശ്ന പരിഹാരത്തിന് ഇപ്പോഴും ഇടമുണ്ട്. ഉദാഹരണത്തിന് യുക്രേനിയന്‍ നേതൃത്വം സമ്ബദ്‌വ്യവസ്ഥയെ സൈനികവല്‍ക്കരിക്കാതിരിക്കാനും നവ-നാസി ഗ്രൂപ്പുകളെ നിരോധിക്കാനും സമ്മതിക്കുകയാണെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. കഴിഞ്ഞ ഒന്നര മാസത്തെ ലക്ഷ്യങ്ങളിലൊന്ന് മിന്‍സ്ക് കരാര്‍ നടപ്പിലാക്കാന്‍ യുക്രെയ്നിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന ഒരു യൂറോപ്യന്‍ നേതാവിനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു. എന്നാല്‍ പുടിന് അത്തരമൊരു നേതാവിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ഇപ്പോഴത്തെ പ്രശനങ്ങള്‍ എത്ര വേഗം പരിഹരിക്കപ്പെടണമെന്നാണ് ആലോചിക്കുന്നത്, അലക്സി പറഞ്ഞു.

യുക്രൈനെ സോവിയേറ്റ് യൂണിയന്റെ ഭാഗമാക്കാനുള്ള ശ്രമമാണോ പുടിന്‍ നടത്തുന്നതെന്ന ചോദ്യത്തിന് അത്തര നീക്കമില്ലെന്നായിരുന്നു അലക്സിയുടെ പ്രതികരണം. യുക്രൈന്‍ പ്രശ്നം പരിഹരിക്കപ്പെടേണ്ടത് ഒത്തുതീര്‍പ്പിലൂടെയാണ്, അല്ലാതെ നിസഹകരണത്തിലൂടെയല്ലെന്നും അലക്സി പ്രതികരിച്ചു.

Facebook Comments Box

By admin

Related Post