Mon. May 20th, 2024

കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം പ്രതിനിധി സമ്മേളനം; ഷാജി നല്ലേപറമ്പിലിനെ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തു

By admin Feb 27, 2022 #news
Keralanewz.com

പൊൻകുന്നം : കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം പ്രതിനിധി സമ്മേളനവും മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. മണ്ഡലം പ്രസിഡന്റായി ഷാജി നല്ലേപറമ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി പൊൻകുന്നം വ്യാപാരഭവൻ സമ്മേളന നഗരിയിൽ ഷാജി നല്ലേപറമ്പിൽ പതാകയുയർത്തി. തുടർന്ന്  അന്തരിച്ച പാർട്ടി നേതാവ്, കെ എം  മാണിയുടെയും, നാരായണകുറുപ്പിന്റയും, ഛായാ ചിത്രത്തിന് മുൻപിൽ  പ്രതിനിധികൾ പുഷ്പാർച്ചന നടത്തിയാണ് യോഗം ആരംഭിച്ചത്. പ്രതിനിധി സമ്മേളനം ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ്‌ എം എൽ എ ഉദ്ഘാടനം ചെയ്തു.

പാർട്ടി ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ പതിനഞ്ച് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ, പാർട്ടിയുടെ സംസ്ഥാന സമിതി അംഗം ഷാജി പാമ്പൂരി, ആന്റണി മാർട്ടിൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . തുടർന്നുനടന്ന സെമിനാറിൽ “അധ്വാനവർഗ സിദ്ധാന്തം”, “കേരള കോൺഗ്രസ് (എം) പാർട്ടിയുടെ കാലികപ്രസക്തി” തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടന്നു. ക്ലാസ്സുകൾക്കും ചർച്ചകൾക്കും അഡ്വ.സുമേഷ് ആൻഡ്രൂസ്, സംസ്ഥാന സമിതി അംഗം ഡോ. ബിബിൻ കെ ജോസ് എന്നിവർ നേതൃത്വം നൽകി


തുടർന്ന് നടന്ന മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പിൽ ഷാജി നല്ലേപറമ്പിൽ (പ്രസിഡന്റ്), അബ്‌ദുൾ റഹ്മാൻ , ചെറിയാൻ ജോസഫ് (വൈസ് പ്രസിഡന്റുമാർ), എബ്രഹാം കെ എ , ഷൈല ജോൺ , ഫിനോ പുതുപറമ്പിൽ(സെക്രട്ടറിമാർ),  അഗസ്റ്റിൻ മാളിയേക്കൽ (ട്രഷറർ),  മറ്റ് നിയോജക മണ്ഡലം പ്രതിനിധികൾ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ അഗസ്റ്റിൻ മാളിയേക്കൽ , അഡ്വ. കുര്യൻ ജോയ് എന്നിവർ നേതൃത്വം നൽകി

Facebook Comments Box

By admin

Related Post