Kerala News

കേരള യൂത്ത്ഫ്രണ്ട്(എം) ഏകദിന ക്യാമ്പ് മാർച്ച് ഒന്നിന്

Keralanewz.com

കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ഏകദിന ക്യാമ്പ് മാർച്ച് ഒന്നിന് കോട്ടയം ഐ. എം. എ ഹാളിൽ നടക്കും.കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി “ഭാവി കേരള കോൺഗ്രസും കേഡർ സംവിധാനവും” എന്നതിനെ ആസ്പദമാക്കി സംസാരിക്കും.”കേരള രാഷ്ട്രിയത്തിൽ കേരള കോൺഗ്രസിൻ്റെ പ്രാധാന്യം” എന്ന വിഷയത്തിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്സിനും “കേരള കോൺഗ്രസ്സ്(എം) വിഷൻ 2030” എന്ന വിഷയത്തിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ: ലോപ്പസ് മാത്യൂവും ക്യാമ്പിൽ സംസാരിക്കും. “രാഷ്ട്രീയത്തിൽ യുവ നേതൃത്വത്തിൻ്റെ പ്രാധാന്യം” എന്ന വിഷയത്തിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ഡോ:കൊച്ചുറാണി തോമസും “സോഷ്യൽ മീഡിയയും രാഷ്ട്രീയവും” എന്ന വിഷയത്തിൽ സോഷ്യൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ അക്വറ്റിസ് ഡിജിറ്റൽസ് ഡയറക്ടർ സിജോ ജോസഫും ക്ലാസുകൾ നയിക്കും.

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യൂവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ക്യാമ്പ് ഉദ്ഘാടനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിക്കും.സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ഗവ: ചീഫ് വിപ്പ് ഡോ: എൻ ജയരാജ്, തോമസ് ചാഴികാടൻ എംപി,എംഎൽഎമാർ, കേരള കോൺഗ്രസ് (എം) നേതാക്കൾ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിക്കും. യോഗത്തിന് യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള സ്വാഗതവും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ദീപക് മാമ്മൻ മത്തായി കൃതജ്ഞതയും അറിയിക്കും. ക്യാമ്പ് പ്രതിനിധികളായി യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികൾ,ജില്ലാ പ്രസിഡൻ്റുമാർ,നിയോജക മണ്ഡലം പ്രസിഡൻ്റുമാർ,സംസ്ഥാന കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

Facebook Comments Box