Mon. May 20th, 2024

മദ്യലഹരിയിൽ അപകടമുണ്ടാക്കിയ സംഘം പിടിയിൽ; സംഘത്തിൽ കോടതി ജീവനക്കാരനും

By admin Feb 27, 2022 #news
Keralanewz.com

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ കോടതി ജീവനക്കാരൻ ഉൾപ്പെടുന്ന മദ്യപസംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.രാത്രി 8;30 യോടെ വെമ്പായത്ത് വെച്ചയിരിന്നു സംഭവം നടന്നത്.ബൈക്ക് യാത്രക്കാരായ അച്ഛനെയും മകളെയും ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു.ഉടൻ  തന്നെ നാട്ടുകാർ വാഹനത്തെ പിന്തുടർന്ന്  പിടികൂടുകയായിരുന്നു.വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേരും പൂർണമായും മദ്യലഹരിയിൽ ആയിരിന്നു

ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പിടിയിലായ സുരേഷ്‌കുമാർ തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി ജീവനക്കാരനാണ്‌.ഇവർ ഓടിച്ചിരുന്ന വാഹനത്തിൽ ഇരുന്ന് തന്നെ മദ്യപിക്കുകയും ഭക്ഷണം കഴിക്കുയും ചെയ്ത ശേഷമാണ് അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം സംഭവിച്ചത്.ഇവർ പല വാഹനങ്ങളെ ഇടിക്കാൻ ശ്രമിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.പിടിയിലായ നാലുപേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

Facebook Comments Box

By admin

Related Post