Sat. May 18th, 2024

യൂത്ത്ഫ്രണ്ട് (എം) ഭാരവാഹികൾ രാജിവെച്ച് എ.ഐ.വൈ.എഫിലേക്ക് എന്ന വാർത്ത കെട്ടി ചമച്ചതും അടിസ്ഥാനരഹിതവുമെന്ന് തൃശ്ശൂർ ജില്ലാ കമ്മിറ്റി വ്യാജ വാർത്തക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു

By admin Jun 27, 2022 #news
Keralanewz.com

കേരള യൂത്ത് ഫ്രണ്ട് (എം ) ഭാരവാഹികൾ എന്ന വ്യാജ വാർത്ത ചമച്ച് യൂത്ത് ഫ്രണ്ട് (എം ) ൽ നിന്നും രാജിവെച്ചു AIYF ൽ ചേർന്നു എന്ന അടിസ്ഥാന രഹിതമായ വാർത്ത യൂത്ത് ഫ്രണ്ട് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുകയും അതെ തുടർന്നു വാർത്തയുടെ നിജസ്ഥിതി അനേഷിച്ചപ്പോൾ കൈപ്പമംഗലം മേഖലയിൽ ഉള്ള സുമിത്, ബബിത്ത് എന്ന വ്യക്തികൾ AIYF ൽ ചേർന്ന എന്ന വ്യാജ വാർത്തയാണ് പ്രചരിക്കുന്നത് എന്ന് ബോധ്യപ്പെടുകയും ചെയ്തു

എന്നാൽ ഇ വ്യക്തികൾക്കു കേരള യൂത്ത് ഫ്രണ്ട് ഭാരവാഹിത്വമോ പ്രാഥമിക അംഗത്വമോ ഇല്ല എന്ന സത്യാവസ്ഥയാണ് പുറത്ത് വന്നിരിക്കുന്നത് ഇത്തരം അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ AIYF ജില്ലാ കമ്മിറ്റിയെയും പരാതി അറിയിച്ചതായും ഇതിനെതിരെ ശ്കതമായ നടപടികൾ സ്വികരിച്ചു വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ മുഖമുടി പുറത്തുകൊണ്ട് വരുമെന്നും യൂത്ത് ഫ്രണ്ട് തൃശ്ശൂർ ജില്ലാ കമ്മിറ്റി അറിയിച്ചു

Facebook Comments Box

By admin

Related Post