Kerala News

കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി നിയോജകമണ്ഡലം പ്രസിഡൻ്റായി തെരഞ്ഞെടുക്കപെടുകയും, KTDC ഡയറക്ടർ ബോർഡ് അംഗമായി നിയമിതിനാകുകയും ചെയ്ത തോമസ് റ്റി കീപ്പുറത്തിന് ആദരവ് നൽകി

Keralanewz.com

കടപ്ലാമറ്റം. കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം സമ്പൂർണ്ണ യോഗത്തിൽ കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡൻ്റായും,KTDC ബോർഡ് മെമ്പറായും തെരഞ്ഞെടുക്കപ്പെട്ട തോമസ് റ്റി കീപ്പുറത്തിന് കടപ്ലാമറ്റം മണ്ഡലം കമ്മിറ്റിയുടെ ആദരവ് നൽകി.28/06/2022 ൽ കോട്ടയത്ത് തിരുനക്കര മൈതാനത്ത് നടക്കുന്ന LDF പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കുന്നതിന് മണ്ഡലത്തിൽ നിന്നും 100 പേരിൽ കുറയാത്ത അംഗങ്ങളെ പങ്കെടുപ്പിക്കാനും, കുമ്മണ്ണൂർ -വെമ്പള്ളി റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിക്കുന്നതിന് സമര പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിനും തീരുമാനിച്ചു ‘ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ സ്റ്റീഫൻ ജോർജ് Ex. MLA സംസാരിച്ചു.

കേരള കോൺഗ്രസ് (എം) കടപ്ലാമറ്റംമണ്ഡലം പ്രസിഡന്റ് തോമസ് പുളിക്കീൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് റ്റി കീപ്പുറം, പഞ്ചായത്ത് പ്രസിഡൻ്റ് ജോയി കല്ലൂപുര, സ്റ്റേറ്റ് കമ്മറ്റി മെമ്പർ ജോസഫ് സൈമൺ മണ്ഡലം സെക്രട്ടറി ലിമ്മീ വള്ളിമ്യാലിൽ ,ജോഫി ചുണ്ടലിക്കാട്ടിൽ, മണ്ഡലം വൈസ് പ്രസിഡൻ്റ് സണ്ണി തടത്തിൽ, ബെന്നി ചേരവേലിൽ: ബാങ്ക് പ്രസിഡൻ്റ് സലി കറ്റിയാനി,പോഷക സംഘടന പ്രസിഡൻ്റുമാരായ രാജൂ MP, ജയ്മോൾ റോബർട്ട്, അനിൽ പാലാം തട്ടേൽ , സോജൻ തുരുത്തിയിൽ, ബിജൂ കുളത്തൂർ, KSC(M) നേതാക്കളായ ഡൈനോ കുളത്തൂർ ,അമൽ സലി കറ്റിയാനി,ബ്ലോക്ക് മെമ്പർ ജീനാ സിറിയക്ക്പഞ്ചായത്ത് മെമ്പർമാർ ,വാർഡ് പ്രസിഡൻ്റുമാർ, പോഷക സംഘടന ഭാരവാഹികർ തുടങ്ങിയവർ പങ്കെടുത്തു

Facebook Comments Box