Kerala News

ബസില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത് സീറ്റിനടിയിലൂടെ; പുളിക്കല്‍ ഷാജിയെ പിടികൂടി പോലീസിലേല്‍പ്പിച്ച്‌ യാത്രക്കാര്‍

Keralanewz.com

തൃശൂര്‍: ബസില്‍ യുവതിയെ ശല്യം ചെയ്തയാള്‍ പോലീസിന്റെ പിടിയില്‍. തൊട്ടിപ്പാള്‍ പുളിക്കല്‍ ഷാജി (49) എന്നയാളാണ് പിടിയിലായത്.

ഇരിങ്ങാലക്കുട തൃശൂര്‍ റൂട്ടിലെ ബസ്സില്‍ തൃശ്ശൂരിലേക്ക് യാത്രചെയ്തിരുന്ന യുവതിയെയാണ് ഇയാള്‍ കടന്നുപിടിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചത്.

രാവിലെ 6.30ഓടെയാണ് സംഭവം. ഇരിങ്ങാലക്കുട നിന്നും തൃശൂരിലേക്കുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വരികയായിരുന്നു യുവതി. യുവതി ഇരുന്നിരുന്ന സീറ്റിന് പിറകിലായാണ് പ്രതി ഇരുന്നിരുന്നത്. വലിയാലുക്കല്‍ എത്തിയപ്പോള്‍ പ്രതി സീറ്റിനിടയിലൂടെ കയ്യിട്ടു യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു

യുവതി ബഹളംവെച്ചതോടെ പ്രതി ബസില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിച്ചു. മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Facebook Comments Box