കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയോടുകൂടി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർ നാടിന് അഭിമാനം തോമസ് ചാഴികാടൻ എം പി
ആപ്പാഞ്ചിറ: കഴിഞ്ഞ ഒരു വർഷമായി രാജ്യം അനുഭവിക്കുന്ന കോവിഡ് മഹാമാരി മൂലമുണ്ടാകുന്ന ദുരന്ത പ്രശ്നങ്ങളിൽ നമ്മുടെ സംസ്ഥാനത്ത് എല്ലാ മേഖലകളിലും സഹായഹസ്തങ്ങളുമായി വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളും സജീവമായ ഇടപെടലുകൾ നടത്തുന്നതിൻ്റെ ഭാഗമായി ജനങ്ങൾക്ക് ആശ്വാസം പകരുന്ന പൊതു പ്രവർത്തികൾക്ക് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് പ്രവർത്തകരുടെ കാഴ്ചപ്പാട് പൊതുപ്രവർത്തന രംഗത്ത് വളരെ അഭിനന്ദനാർഹമാണെന്ന് തോമസ് ചാഴികാടൻ എം പി വ്യക്തമാക്കി
മുളക്കുളം ഗ്രാമപഞ്ചായത്തിലെ പൂഴിക്കോൽ കേരളാ കോൺഗ്രസ് -എം ,പതിനൊന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരി മൂലം ദുരന്തം അനുഭവിക്കുന്ന കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 200 രൂപയോളം വിലവരുന്ന 350 പച്ചക്കറി കിറ്റുകൾ ആണ് കേരള കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആപ്പാഞ്ചിറ പൂഴിക്കോൽ മേഖലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ എൽ ഡിഎഫ് പ്രവർത്തകർ എത്തിച്ചു നൽകിയത് അപ്പാഞ്ചിറ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വാർഡ് പ്രസിഡന്റ് തങ്കച്ചൻ പാറയിൽ അധ്യക്ഷതവഹിച്ചു.കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ് , സഖറിയാസ് കുതിരവേലി , KTUC – M സംസ്ഥാന പ്രസിഡൻ്റജോസ്പുത്തൻകാല,കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ടി എസ് ശരത്ത്, മാന്നാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്എം ഐ ശശിധരൻ , നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി എ ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, പാർട്ടി മണ്ഡലം പ്രസിഡണ്ട് സേവ്യർ കൊല്ലപ്പള്ളി , സാബു കുന്നേൽ,എൽഡിഎഫ് നേതാക്കളായ കെ.വിനോദ്കുമാർ, പോൾ കപ്ലിളിക്കുന്നേൽ, റോയി നടുപ്ലാളക്കൽ, എം.പി മനോജ് ,ജോസ്മോൻ പാറയിൽ, ജോസ്മൂന്നുപ്പടിക്കൽ, ഷാജി ഇഞ്ചിക്കാല എം.കെ ഭാസി, സാജൻ പുതുകുളങ്ങര, ചാക്കോ തോപ്പിൽ, ലെനു മാത്യൂ, അനീഷ് കെ.കെ, മഹേഷ് പൈന്താറ്റിൽ, ഷാജി വട്ടത്തെട്ടിയിൽ, നെൽസൺ സണ്ണി, ജോമോൻ ജോർജ്, തുടങ്ങിയവർ നേതൃത്യം നൽകി