Kerala News

കെ.എസ്.ആര്‍.ടി സി ബസില്‍ പീഡനശ്രമം; റാന്നി സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍

Keralanewz.com

രാറ്റുപേട്ട : കെഎസ്‌ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റാന്നി സ്വദേശികളായ നിമില്‍ (34), സ്വരാജ് (25) എന്നിവരെ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്‌തു.

ഞായറാഴ്‌ച രാത്രി 11.30 ഓടെ പത്തനംതിട്ട കല്‍പ്പറ്റ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസിലാണ് പീഡനശ്രമം നടന്നത്.

പത്തനംതിട്ടയില്‍ നിന്നും തൃശ്ശൂരിലേക്കു പോകാനാണു യുവതി ബസില്‍ കയറിയത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഈരാറ്റുപേട്ട കഴിഞ്ഞപ്പോള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ജീവനക്കാര്‍ ബസ് മേലുകാവ് പോലീസ് സ്റ്റേഷനിലെത്തിച്ചു.യുവതിയുടെ മൊഴിയില്‍ പോലീസ് കേസെടുത്തു.

പാലാ ഡിവൈഎസ്‌പി ഷാജു ജോസ്, എസ്‌ഐമാരായ മനോജ് കുമാര്‍, നാസര്‍, സനല്‍കുമാര്‍, സിപിഒ വരുണ്‍, വിനോജ്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു

Facebook Comments Box