Kerala News

കാരുണ്യ പരിപാടികളുമായി പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ്‌

Keralanewz.com

കുവൈറ്റ് സിറ്റി: യശഃശരീരനായ കെ. എം. മാണിയുടെ 3-ആം ചരമ ദിനത്തിനോട് (ഏപ്രിൽ 9) അനുബന്ധിച്ചു പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്റർ കാരുണ്യ പരിപാടികൾ സംഘടിപ്പിക്കുന്നു


 2022 ഏപ്രിൽ 8-ന്   ജാബ്രിയയിൽ രക്തദാന യജ്ഞം സംഘടിപ്പിക്കുന്നതിനും, അർഹരായ കുടുംബത്തിന് ഭവന നിർമാണ ധനസഹായം നൽകുന്നതിനും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. സംഘടനയിലേക്ക് പുതിയതായി കടന്നു വരുന്നവർക്കും അംഗത്വം പുതുക്കലിനുമായി അംഗത്വ മഹാമഹം സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജന. സെക്രെട്ടറി ജോബിൻസ് പാലേട്ട് സ്വാഗതവും ട്രെഷറർ സുനിൽ തൊടുക കൃതജ്ഞതയും അർപ്പിച്ചു 


സെൻ എം. പി., ജിൻസ് ജോയ്, സാബു മാത്യു, തോമസ് മുണ്ടിയാനി, ഡേവിസ് ജോൺ, മനു തുരുത്തി, ഷിന്റോ ജോർജ്, ടോം വരകുകാല, ജിയോമോൻ ജോയ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു

Facebook Comments Box