Fri. Mar 29th, 2024

സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റില്‍

By admin Jun 19, 2022 #news
Keralanewz.com

ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.ആലപ്പുഴ ആപ്പൂര്‍ സ്വദേശി അമ്ബാടി കണ്ണനെയാണ് മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരെ മര്‍ദിക്കാനും പ്രതി ശ്രമിച്ചു.അ​സു​ഖ ബാ​ധി​ത​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ ഡോ​ക്ട​റെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ട​യാ​ന്‍ ശ്ര​മി​ച്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും ഇ​യാ​ള്‍ ആ​ക്ര​മി​ച്ചു.വനിതാ ഡോക്ടര്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചത്. പിന്നീട് പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Facebook Comments Box

By admin

Related Post