Sun. May 12th, 2024

ഒടുവില്‍ അധികൃതര്‍ വഴങ്ങി, ടാങ്കര്‍ ലോറികളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

By admin Mar 22, 2022 #news
Keralanewz.com

കൊച്ചി: ടാങ്കര്‍ ലോറികളുടെ അനിശ്ചിതകാല സമരം ഒടുവില്‍ പിന്‍വലിച്ചു. ജില്ലാ കലക്ട‍ര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടന്ന ചര്‍ച്ചയിലാണ് ബിപിസിഎല്‍, എച്ചിപിസിഎല്‍ എന്നീ സ്ഥാപനങ്ങളിലെ ടാങ്കര്‍ ലോറികളുടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

13 ശതമാനം ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായതോടെയാണ് അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ടാങ്കര്‍ ലോറി ഉടമകള്‍ തീരുമാനിച്ചത്. രണ്ട് കമ്ബനികളിലായി 600 ഓളം ടാങ്കര്‍ ലോറികളാണ് സമരത്തിനിറങ്ങിയത്. ഇവര്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ പകുതി പമ്ബുകളുടെയും പ്രവര്‍ത്തനം അവതാളത്തിലായി. സംസ്ഥാനത്ത് ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ, ഫര്‍ണസ് ഓയില്‍, എടിഎഫ് എന്നിവയുടെ വിതരണം തടസപ്പെട്ടു.

ജിഎസ്ടി അധികൃതരില്‍ നിന്നും ലോറി ഉടമകള്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ ലോറി ഉടമകള്‍ തയ്യാറായത്. സര്‍വീസ് ടാക്സ് 13 ശതമാനം അടയ്ക്കാന്‍ കഴിയില്ലെന്നും കരാര്‍ പ്രകാരം എണ്ണ കമ്ബനികളാണ് ടാക്സ് നല്‍കേണ്ടതെന്നും ലോറി ഉടമകള്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു

Facebook Comments Box

By admin

Related Post