Kerala News

വിടവാങ്ങിയത് ചക്കാമ്പുഴയുടെ സ്വന്തം കൊച്ചേട്ടന്‍

Keralanewz.com

ചക്കാമ്പുഴ (പാലാ) : ഓർമ്മയായത് ചക്കാമ്പുഴ ഗ്രാമത്തിൻ്റെ സ്വന്തം കൊച്ചേട്ടൻ.
 മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ഇന്നലെ അന്തരിച്ച ചക്കാമ്പുഴ ചെറുനിലത്തുചാലില്‍ സി.റ്റി. അഗസ്റ്റിന്‍ (78) നാട്ടുകാർക്കെല്ലാം കൊച്ചേട്ടനായിരുന്നു. മണ്ണിനെ സ്നേഹിക്കുകയും കൃഷിയെ പരിപാലിക്കുകയും ചെയ്ത കൃഷീവലനായിരുന്നു കൊച്ചേട്ടൻ, മകന്‍ റോഷി വിദ്യാഭ്യാസകാലം മുതല്‍ പൊതുപ്രവര്‍ത്തനത്തിന്റെ വഴി നടന്നപ്പോള്‍ കൃഷികാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന കൊച്ചേട്ടന്‍ എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. നാട്ടില്‍ ഏവര്‍ക്കും പ്രിയങ്കരനും സഹായിയുമായിരുന്നു കൊച്ചേട്ടന്‍. മകനോടൊപ്പം വീട്ടിലെത്തിയിരുന്ന പൊതുപ്രവര്‍ത്തകരോടും സഹപ്രവര്‍ത്തകരോടും ഒപ്പം അവരിലൊരാളായി മാറിക്കൊണ്ട് സ്‌നേഹമയമായ പെരുമാറ്റംവഴി കൊച്ചേട്ടന്‍ ഏവർക്കും പ്രിയങ്കരനായി. പ്രായഭേദമന്യെ ഏവരോടും ഏറെ സ്‌നേഹത്തോടെ പെരുമാറിയിരുന്ന കൊച്ചേട്ടന്‍ അടുത്തിടവരെ നിത്യവും പറമ്പിലെ പണികള്‍ക്കിറങ്ങിയിരുന്നു
.

  ഇടുക്കിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോഴെല്ലാം റോഷി അഗസ്റ്റിന്‍ ഓടിയെത്തിയത് തന്റെ അച്ഛനമ്മമാരായ കൊച്ചേട്ടന്റെയും ലീലാമ്മയുടെയും ഭവനത്തിലേക്കായിരുന്നു. മന്ത്രി ആയപ്പോഴും അതിനു മാറ്റം വന്നില്ല. പൊതുപ്രവര്‍ത്തനത്തില്‍ ഏതുനിലകളില്‍ പ്രവര്‍ത്തിച്ചാലും പാവപ്പെട്ടവരെ സഹായിക്കാന്‍ ഏതുസമയത്തും തയ്യാറാകണമെന്ന ഒറ്റ ഉപദേശം മാത്രമേ കൊച്ചേട്ടന്‍ റോഷിക്ക് കൊടുത്തിരുന്നൊള്ളൂ.
മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് കൊച്ചേട്ടന്റെ നിര്യാണത്തില്‍ വിവിധ നേതാക്കളും സംഘടനകളും അനുശോചനം രേഖപ്പെടുത്തി

മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി ,എ.കെ.ശശീന്ദ്രൻ ,ഗവ: ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എന്നിവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.ഗവർണ്ണർ ആരിഫ് മുഖമ്മദ്   ഖാൻ ,മുഖ്യമന്ത്രി പിണറായി വിജയൻ ,മന്ത്രിമാർ എന്നിവരും അനുശോചനം അറിയിച്ചു.രാഷ്ട്രീയ നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ, കേരളാ കോൺഗ്രസ് (എം) ചെയർമാൻജോസ് കെ മാണി.തോമസ് ചാഴികാടൻ എം.പി,മുൻ മന്ത്രി ‘എം എം മണി, മുൻ എം.എൽ.എമാരായ സ്റ്റീഫൻ ജോർജ്,പി സി ജോർജ്,തോമസ് ഉണ്ണിയാടൻ,ജോസഫ് എം പുതുശേരി,ജോസഫ് വാഴക്കൻ, പി.എം.മാത്യു,കാർഷിക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ


 എ.ആരിഫ് എം പി, കെ സി വേണുഗോപാൽ, വി.എസ് സുനിൽകുമാർ, ജോണി നെല്ലൂർ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, എം.എൽ.എമാരായ വാഴൂർ സോമൻ , എച്ച് .സലാം , ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍, കേരളാ ബാങ്ക് ഡയറക്ടര്‍ ഫിലിപ്പ് കുഴികുളം, പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍, വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കല്‍, പി.എം. മാത്യു, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, പി.എസ്.സി.അംഗം ബോണി കുര്യാക്കോസ് ‘ ബേബി ഉഴുത്തുവാൻ, തുടങ്ങിയവരും അനുശോചിച്ചു

Facebook Comments Box