Kerala News

കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ;കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി

Keralanewz.com

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി നൽകി കേന്ദ്രം. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാംഘട്ടം. 1957.05 കോടിയാണ് രണ്ടാം ഘട്ടത്തിന് ആവശ്യമായി വരുന്നത്. നിലവിൽ കൊച്ചി മെട്രോയ്ക്ക് 22 സ്റ്റേഷനുകളാണ് ഉള്ളത്. എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമാണമാണ് ഇനി നടക്കാൻ പോകുന്നത്.

കഴിഞ്ഞ ദിവസം കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമാണ ഉദ്ഘാടനവും അന്ന് നടന്നിരുന്നു

Facebook Comments Box