Fri. Apr 26th, 2024

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര അമ്മയാകാനൊരുങ്ങുന്നു

By admin Mar 22, 2022 #filim
Keralanewz.com

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര അമ്മയാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സംവിധായകനും കാമുകനുമായ വിഗ്നേഷ് ശിവനെ നടി വിവാഹം കഴിച്ചതായി ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവിധ തെലുങ്ക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിഗ്നേഷോ നയന്‍താരയോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞവര്‍ഷമാണ് നയന്‍താരയുടെയും വിഗ്നേഷിന്റെയും വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ വിവാഹം എപ്പോഴാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. അടുത്തിടെ നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് ക്ഷേത്രദര്‍ശനം നടത്തുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് ഇരുവരും വിവാഹിതരായെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പരന്നത്

Facebook Comments Box

By admin

Related Post