Kerala News

പൊലീസ് വാഹനങ്ങളില്‍ രാഷ്ട്രീയപരമോ മതപരമോ വ്യക്തിപരമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാന്‍ പാടില്ല; ഉത്തരവിറക്കി ഡി ജി പി അനില്‍ കാന്ത്

Keralanewz.com

തിരുവനന്തപുരം:പൊലീസ്വാഹനങ്ങളില്‍ മതപരമോ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാന്‍ പാടില്ലെന്ന് ഡി ജി പി അനില്‍ കാന്ത്.

ഇത്തരത്തിലുള്ള സ്റ്റിക്ക റുകള്‍ പതിച്ച പൊലീസ് വാഹനങ്ങളുടെ വീഡിയോകള്‍ വകുപ്പിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഏതെങ്കിലും പൊലീസ് വാഹനങ്ങളില്‍ ഇത്തരം അടയാളങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇപ്പോള്‍ തന്നെ നീക്കം ചെയ്ത് റിപ്പോര്‍ട്ട് 23ന് വൈകുന്നേരത്തിനുള്ളില്‍ പൊലീസ് ആസ്ഥാനത്ത് നല്‍കണമെന്നും ഡിജിപി ആവശ്യമുന്നയിച്ചു.

ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ യൂണിറ്റ് മേധാവികള്‍ സ്വീകരിക്കണമെന്നുംഡിജിപിനിര്‍ദേശിച്ചു. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ വാഹനത്തിന്റെ ചുമതലയുള്ള ഡ്രൈവറും വാഹനം അനുവദിക്കപ്പെട്ട ഉദ്യോഗസ്ഥനും തുല്യ ഉത്തരവാദികളായിരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു

Facebook Comments Box