Sat. May 4th, 2024

മൂന്നിലവ് പഞ്ചായത്തിൽ 2 മിനിമാസ്‌റ് ലൈറ്റുകള്‍ക്ക് 3.50 ലക്ഷം രൂപ എം.പി ഫണ്ട് തോമസ്‌ ചാഴികാടൻ എം പി അനുവദിച്ചു

By admin Jun 27, 2022 #news
Keralanewz.com

മൂന്നിലവ് : മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ എസ് റ്റി ഭൂരിപക്ഷ മേഖലയായ രണ്ടാം വാർഡിലെ വാളകം സി എസ് ഐ പള്ളിക്ക്‌ സമീപവും, നാലാം വാർഡിലെ പഴുക്കാകാനം നെടുംകല്ലേൽ ഭാഗത്തും മിനിമാസ്‌റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടിയായി. ഇതിനായി എംപിമാര്‍ക്കുള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 3.50 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി തോമസ് ചാഴികാടന്‍ എംപി അറിയിച്ചു

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് മാമ്മൻ, ജിൻസി ഡാനിയേൽ, അജിത്ത്‌ ജോർജ്, കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ടൈറ്റസ് ജേക്കബ് എന്നിവർ എം പി ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്

Facebook Comments Box

By admin

Related Post