Fri. Apr 26th, 2024

മീഡിയവണ്‍ സംപ്രേഷണ വിലക്ക്; അപ്പീലുകളില്‍ ഇന്ന് വിധി പറയും

By admin Mar 2, 2022 #highcourt #media one ban
Keralanewz.com

മീഡിയവണ്‍ ചാനല്‍ വിലക്കിനെതിരെയുള്ള അപ്പീല്‍ ഹരജിയില്‍ ഹൈകോടതി ഇന്ന് വിധി പറയും. ചാനലിന്‍റെ അനുമതി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂനിയനും നല്‍കിയ അപ്പീല്‍ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ബെഞ്ച് രാവിലെ 10.15 ന് വിധി പറയുന്നത്.

ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ ഫെബ്രുവരി എട്ടിനാണ് സിംഗിള്‍ബെഞ്ച് തള്ളിയത്.

തുടര്‍ന്നാണ് അപ്പീല്‍ ഹരജിയുമായി ഡിവിഷന്‍ബെഞ്ചിനെ സമീപിച്ചത്. മീഡിയാവണിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയും ഹാജരായാണ് വാദം നടത്തിയത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.

Facebook Comments Box

By admin

Related Post