Sun. May 5th, 2024

രാജകുമാരി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി; കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി സിപിഎമ്മിലെത്തിയ ടെസി ബിനുവിന് ആറു വര്‍ഷത്തെ അയോഗ്യത കല്‍പ്പിച്ച്‌ തിരഞ്ഞെടുപ്പുകമ്മിഷന്‍

By admin Mar 9, 2022 #defamation #rajakumari
Keralanewz.com

രാജാക്കാട് : രാജകുമാരി പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി.

2019-ല്‍ കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി സിപിഎം. പിന്തുണയോടെ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായാ ടെസി ബിനുവിനാണ് തിരഞ്ഞെടുപ്പുകമ്മിഷന്‍ ആറുവര്‍ഷത്തെ അയോഗ്യത കല്‍പ്പിച്ചത്. അയോഗ്യയായി പ്രഖ്യാപിച്ചതിനാല്‍, ടെസി ബിനുവിന് പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം നഷ്ടമാകും.

2015-ല്‍ രാജകുമാരി പന്നിയാര്‍നിരപ്പ് 10-ാം വാര്‍ഡില്‍നിന്നും കോണ്‍ഗ്രസ് പാനലില്‍ ജയിച്ച്‌ നാലുവര്‍ഷം വൈസ് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസിലെ മുന്‍ധാരണപ്രകാരം 2019-ല്‍ ഈ സ്ഥാനം ഒഴിഞ്ഞു.എന്നാല്‍, അടുത്ത തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം ബാക്കിനില്‍ക്കെ കോണ്‍ഗ്രസില്‍നിന്നും കൂറുമാറി സിപിഎമ്മില്‍ ചേര്‍ന്ന ടെസി ബിനു പഞ്ചായത്ത് പ്രസിഡന്റായി. അങ്ങനെ കോണ്‍ഗ്രസിന് പഞ്ചായത്ത് ഭരണവും നഷ്ടമായി.

2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രാജകുമാരി കുഭപാറ രണ്ടാംവാര്‍ഡില്‍നിന്നും എല്‍.ഡി.എഫ്. പിന്തുണയോടെ ജയിച്ച്‌ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി. ആദ്യത്തെ കൂറുമാറ്റത്തില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം, ടെസി ബിനുവിനെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോവിഡ് സാഹിചര്യത്തില്‍ ഹിയറിങ് തടസ്സപ്പെടുകയും വിധി നീണ്ടുപോകുകയുമായിരുന്നു.

വിധി വന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജകുമാരി ടൗണില്‍ പ്രകടനം നടത്തി. പ്രവര്‍ത്തകര്‍ ടെസി ബിനുവിനെതിരേ മുദ്രാവാക്യം വിളിച്ചു. രാജകുമാരി -കുഭപാറ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പും വരും. നിലവില്‍ കോണ്‍ഗ്രസിന് മൂന്ന്, എല്‍.ഡി.എഫിന് 10 എന്നിങ്ങനെയാണ് കക്ഷിനില. കൂറുമാറ്റക്കേസില്‍ തിരിച്ചടി നേരിട്ടെങ്കിലും പഞ്ചായത്തില്‍ എല്‍.ഡി.എഫ്. ഭരണം തുടരും.

Facebook Comments Box

By admin

Related Post