Wed. Apr 24th, 2024

ബജറ്റ് വെള്ളിയാഴ്ച; നികുതി വര്‍ധിക്കും

Keralanewz.com

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നികുതി വര്‍ധനക്ക് സംസ്ഥാന ബജറ്റില്‍ നിര്‍ദേശമുണ്ടാകും.

കോവിഡ്, തെരഞ്ഞെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം നികുതി വര്‍ധിപ്പിച്ചിരുന്നില്ല. ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്താനാകില്ലെങ്കിലും മറ്റ് നികുതികളും നികുതിയേതര വരുമാനവും വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകും. വെള്ളിയാഴ്ചയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ ത‍ന്‍റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുക.

ക്ഷേമ പെന്‍ഷന്‍ വര്‍ധന, സാമൂഹിക ക്ഷേമത്തിന് മറ്റ് പദ്ധതികള്‍ എന്നിവ പ്രതീക്ഷിക്കുന്നു. കാര്‍ഷിക-വ്യവസായ മേഖലകളില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ നടപടി വന്നേക്കും. തൊഴില്‍ രംഗത്ത് പുതിയ പദ്ധതികള്‍ വരും. ഭൂമിയുടെ ന്യായവില ഉയര്‍ത്തിയേക്കുമെന്ന് സൂചനകളുണ്ട്. ന്യായവില 10 ശതമാനത്തില്‍ കുറയാതെ വര്‍ധിച്ചേക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ധനമന്ത്രി സൂചന നല്‍കി. ചെലവ് നിയന്ത്രണത്തിന് കൂടുതല്‍ നടപടി വരും.

വരുമാന വര്‍ധന നടപടികള്‍ അനിവാര്യമെന്നാണ് ധനവകുപ്പ് നിലപാട്. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന വിഹിതത്തില്‍ ഇക്കൊല്ലം വന്‍ കുറവ് വരും. ജി.എസ്.ടി നഷ്ടപരിഹാരം പൂര്‍ണമായി നിലക്കും. കേന്ദ്ര വിഹിതത്തില്‍ വന്‍ കുറവും വരും. ഇത് സംസ്ഥാനത്തിന്‍റെ സാമ്ബത്തിക രംഗത്ത് വലിയ ആഘാതം സൃഷ്ടിക്കും. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഉപാധികളോടെ അനുവദിച്ച കടമെടുപ്പിന് നടപടിക്രമങ്ങള്‍ ഏറെയുണ്ട്. നികുതി വര്‍ധന വരുമെങ്കിലും ജനങ്ങളുടെ ബിസിനസിനെയോ ഉപജീവനത്തെയോ ബാധിക്കുന്ന രീതിയിലാകില്ലെന്നാണ് ധനവകുപ്പ് സൂചന നല്‍കുന്നത്.

Facebook Comments Box

By admin

Related Post