Kerala News

അശ്ലീല ചുവയുള്ല ആംഗ്യം കാണിച്ചു: മുസ്ലീം ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവര്‍ത്തക

Keralanewz.com

മലപ്പുറം: മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവര്‍ത്തക. പാര്‍ട്ടി യോഗത്തില്‍ വെച്ച്‌ അശ്ലീല ചുവയുള്ല ആംഗ്യം കാണിച്ചുവെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞി മരക്കാര്‍ക്കെതിരെയാണ് പരാതി.

കഴിഞ്ഞ ‌ഡിസംബര്‍ ഒന്നാംതീയതി ലീഗിന്റെ കുണ്ടൂര്‍ കമ്മിറ്റി ഓഫീസില്‍ വെച്ച്‌ ചേര്‍ന്ന യോഗത്തിലാണ് യുവതിയെ പരസ്യമായി അപമാനിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച്‌ തിരൂരങ്ങാടി പോലീസിലാണ് യുവതി പരാതി നല്‍കിയത്. സംഭവത്തില്‍, അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.

അതേസമയം, പരാതി വ്യാജമാണെന്നാണ് കുഞ്ഞിമരക്കാരുടെ പ്രതികരണം. പരാതി മനപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ പറഞ്ഞു

Facebook Comments Box