Kerala News

കൊല്ലം ജില്ലാ കമ്മിറ്റിയില്‍ വന്‍ അഴിച്ചുപണി; ചിന്ത ജെറോം അടക്കം 12 പേര്‍ പുതുമുഖങ്ങള്‍

Keralanewz.com

സിപിഐഎം കൊല്ലാം ജില്ലാ കമ്മിറ്റില്‍ 16 പുതുമുഖങ്ങള്‍. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം മുന്‍ മേയര്‍ സബിത ബീഗം, മുന്‍ എംഎല്‍എ അയിഷ പോറ്റി എന്നിവര്‍ ഉള്‍പ്പെടെയാണ് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

ഇരവിപുരം എം എല്‍ എ എം. നൗഷാദും, എസ് ആര്‍ അരുണും ആണ് മറ്റ് പുതുമുഖങ്ങള്‍. 16 പുതുമുഖങ്ങളില്‍ 4 പേരാണ് വനിതകള്‍.

നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും 12 പേരെ ഒഴിവാക്കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. വസന്തനെ ഉള്‍പ്പെടെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.സിപിഐഎം കൊല്ലം ജില്ല സെക്രട്ടറിയായി എസ് സുദേവന്‍ തുടരും.

അതേസമയം കഴിഞ്ഞ ദിവസം പാലക്കാട്, കൊല്ലം ജില്ലാ സമ്മേളനങ്ങളില്‍ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസിന്റെ നിയന്ത്രണമില്ലാത്ത ഇടപെടല്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാഴ്ത്തുന്നുവെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും പൊലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് കൊല്ലം ജില്ലാ സമ്മേളനത്തിലും വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പാര്‍ട്ടി പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്

Facebook Comments Box