Kerala News

തൊടുപുഴയുടെസമഗ്രവികസനം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) നിവേദനം നൽകും

Keralanewz.com

തൊടുപുഴ.തൊടുപുഴ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കുമായി അടുത്ത സാമ്പത്തിക വർഷത്തിലെ കേരള ബജറ്റിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർക്ക് നിവേദനം നൽകുവാൻ കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

ഗ്രാമീണ റോഡുകൾ അടക്കമുള്ള പൊതുമരാമത്ത് റോഡുകൾ നവീകരിക്കുക, കാർഷിക മേഖല യുടെ വളർച്ചയ്ക്കായി തൊടുപുഴ കേന്ദ്രമായി കാർഷികോത്പന്ന സംസ്കരണ കേന്ദ്രം ആരംഭിക്കുക, പുതിയ ബൈപാസുകളുടെ നിർമാണം, നിർദ്ദിഷ്ട സ്റ്റേഡിയം നിർമാണം, മലങ്കര-തൊമ്മൻകുത്ത് ടൂറിസം സർക്യൂട്ട്, തുടങ്ങിയവ തൊടുപുഴയ്ക്ക് വേണ്ടിയും റബർ വിലസ്ഥിരതാ ഫണ്ട് 200രൂപ ആക്കുക, കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് പലിശയിളവ് അനുവദിക്കുക, തുടങ്ങിയ പൊതുവായ ആവശ്യങ്ങളും വരുന്ന സംസ്ഥാന ബജറ്റിലൂടെ വകയിരുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകുന്നത് . പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ യോഗത്തിൽ അധ്യക്ഷനായിരുന്നു.

നേതാക്കളായ പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട് ,ആമ്പൽ ജോർജ്,  അപ്പച്ചൻ ഓലിക്കരോട്ട് ,അഡ്വ ബിനു തോട്ടുങ്കൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയിൽ, , ജോയ് പാറത്തല, സാൻസൻ അക്കകാട്ട്,ഷീൻ വർഗീസ്, കുര്യാച്ചൻ പൊന്നാമറ്റം, ജോസ് കുന്നുംപുറം ജോയി മേക്കുന്നേൽ, എബ്രഹാം സൈമൺ മുണ്ടുപുഴക്കൽ ,ജോസി വേളാഞ്ചേരി ,അംബിക ഗോപാലകൃഷ്ണൻ ലാലി ജോസി, സജി മൈലാടി ,ഷിജു പൊന്നാമറ്റം, ജോഷി കൊന്നയ്ക്കൽ, ജോൺസ് നന്ദളത്ത്, ജോസ് ഈറ്റക്കകുന്നേൽ, തോമസ് മൈലാടൂർ, ജിബോയിച്ചൻ വടക്കൻ ജോജോ അറയ്ക്കക്കണ്ടം തോമസ് വെളിയത്തുമ്യാലിൽ , റോയ് സൺ കുഴിഞ്ഞാലിൽ, കെവിൻ ജോർജ് അറക്കൽ, മനോജ് മാത്യു,പി.ജി.ജോയി, അബ്രഹാം അടപ്പൂർ,ജോജി പൊന്നിൻ പുരയിടം, സ്റ്റാൻലി കീത്താപ്പിള്ളിൽ, റോയി ലുക്ക് പുത്തൻ കളം, മാത്യു പൊട്ടംപ്ളാക്കൽ,ജിജി വാളിയംപ്ലായ്ക്കൽ, സണ്ണി പിണക്കാട്ട് ശ്രീജിത്ത് ഒളിയറയ്ക്കൽ, ജോസ് മാറാട്ടിൽ അഡ്വ മധു നമ്പൂതിരി, ജോമി കുന്നപ്പിള്ളി,ഡെൻസിൽ വെട്ടിക്കുഴി ചാലിൽ,ജെഫിൻ കൊടുവേലി, തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box