Kerala News

ഭാവനയുടെ തിരിച്ചു വരവ് ആഘോഷമാക്കി സഹപ്രവർത്തകർ; സ്‌നേഹത്തിന് നന്ദി പറഞ്ഞ് നടി

Keralanewz.com

ഭാവന മലയാള സിനിമയിലേക്ക് വീണ്ടുമെത്തുന്ന പ്രഖ്യാപനം നടന്നത് കഴിഞ്ഞ ദിവസമാണ്. ആദിൽ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുന്നത്. തൻറെ മടങ്ങിവരവിൽ സ്‌നേഹം അറിയിച്ചവർക്കും സിനിമാ സെറ്റിലെ സ്വീകരണത്തിനും നന്ദി പറഞ്ഞിരിക്കുകയാണ് ഭാവന.

സിനിമയുടെ സെറ്റിൽ ഭാവനയെ അണിയറപ്രവർത്തകർ കേക്ക് സമ്മാനിച്ചുകൊണ്ടായിരുന്നു വരവേറ്റത്. കേക്ക് മുറിക്കുന്ന ചിത്രങ്ങൾ ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.’ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ൽ ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. ചിത്രത്തിൻറെ ടൈറ്റിൽ നടൻ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോൺഹോമി എൻറർടൈൻമെൻസിൻറെ ബാനറിൽ റെനീഷ് അബ്ദുൽ ഖാദറാണ് ചിത്രം നിർമിക്കുന്നത്

അരുൺ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിർവ്വഹിക്കുന്നു. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുക. വരികൾ എഴുതുന്നത് വിനായക് ശശികുമാറും ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

അമൽ ചന്ദ്രനാണ് മേക്കപ്പ് കൈകാര്യം ചെയ്യുന്നത്. അലക്‌സ് ഇ കുര്യൻ പ്രൊഡക്ഷൻ കൺട്രോളറും, കിരൺ കേശവ് ക്രിയേറ്റീവ് ഡയറക്ടറും ഫിലിപ്പ് ഫ്രാൻസിസ് ചീഫ് അസോസിയേറ്റുമാണ്. പബ്ലിസിറ്റി ഡിസൈനുകൾ ഡൂഡിൽമുനിയും കാസ്റ്റിംഗ് അബു വലയംകുളവുമാണ് നിർവഹിച്ചിരിക്കുന്നത്

Facebook Comments Box