Kerala News

സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ കഠിന ശിക്ഷ നൽകണം; പെണ്ണമ്മ ജോസഫ്

Keralanewz.com

കണ്ണൂർ ; സ്ത്രീകൾക്ക് എതിരെയുള്ള പീഡനങ്ങൾ വർദ്ധിക്കുകയും,സ്വന്തം ഭവനത്തിലും, ജോലി സ്ഥലങ്ങളിലും അവർക്ക് സുരക്ഷ ലഭിക്കാത്ത സാഹചര്യത്തിൽ ഉണ്ടാവുന്ന വിവിധ  സ്വഭാവത്തിലുള്ള  കേസുകളിൽ പ്രതികളാകുന്നവർക്ക് കഠിന ശിക്ഷ നൽകുവാൻ നിയമം ഉണ്ടാക്കണമെന്ന് കേരള വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ് ആവശ്യപ്പെട്ടു.കേരള വനിതാ കോൺഗ്രസ് (എം)  കണ്ണൂർ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പെണ്ണമ്മ ജോസഫ്


ഏലമ്മ ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. അംബിക ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻറ് ജോയി കൊന്നക്കൽ,മോളി ജോസഫ്,ബിനു മണ്ഡപം,ബിനു ഇലവുങ്കൽ,ബീന സുരേഷ്,ത്രേസ്യാമ്മ കൊങ്ങാല,ജോയമ്മ ആഗസ്തി,വത്സ ജോസ്,ബിനി ജോസഫ്,സോണിയ തങ്കച്ചൻ, ബിന്ദു ഷാജു, റെജി പുളിക്കൽ, ആലീസ് ജോസഫ്,ജോസ് മണ്ഡപം എന്നിവർ പ്രസംഗിച്ചു

Facebook Comments Box