Fri. May 17th, 2024

കോട്ടയം പാതയില്‍ മേയ് 6 മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

By admin Apr 29, 2022 #news
Keralanewz.com

കോട്ടയം ∙ ഏറ്റുമാനൂര്‍ – ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയില്‍ മേയ് 6 മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

മേയ് 6 മുതല്‍ 22 വരെ രാവിലെ 3 മുതല്‍ 5 മണിക്കൂര്‍ വരെയാണു ഗതാഗത നിയന്ത്രണം. 23 മുതല്‍ 28 വരെ ദിവസവും രാവിലെ 10 മണിക്കൂര്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടയും. ഈ സമയത്തെ ട്രെയിനുകള്‍ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും. നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ട്രെയിനുകളുടെ പട്ടിക ഇന്നു പുറത്തിറക്കുമെന്നു തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.

മേയ് 23നു റെയില്‍വേ സുരക്ഷാ കമ്മിഷന്‍ (കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി – സിആര്‍എസ്) പുതിയ പാത പരിശോധിക്കും. 28നു പുതിയ പാതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. ഇതോടെ തിരുവനന്തപുരം – മംഗളൂരു 634 കിലോമീറ്റര്‍ റെയില്‍പാത പൂര്‍ണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. ഏറ്റുമാനൂര്‍ – ചിങ്ങവനം 16.5 കിലോമീറ്റര്‍ പാത മാത്രമാണ് ഇപ്പോള്‍ ഇരട്ടപ്പാതയല്ലാത്തത്

Facebook Comments Box

By admin

Related Post