Kerala News

വസ്ത്രങ്ങള്‍ വലിച്ചു കീറി; തല ഭിത്തിയില്‍ ഇടിച്ചു; പട്ടാപ്പകല്‍ അതിക്രമിച്ചു കയറി 26-കാരിയെ ബലാത്‌സംഗം ചെയ്യാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Keralanewz.com

ചങ്ങനാശ്ശേരി: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി 26 കാരിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ കേസില്‍ പ്രതി പിടിയില്‍.തൃക്കൊടിത്താനം സ്വദേശി അനീഷി(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ഓടെ പായിപ്പാട് കൊച്ചുപള്ളിക്കു സമീപമായിരുന്നു സംഭവം. യുവതി വീട്ടില്‍ തനിച്ചാണെന്നു മനസിലാക്കിയ പ്രതി ഇവിടേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി മാറി ഓടിയ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. തല ഭിത്തിയില്‍ ഇടിച്ചതോടെ യുവതിക്ക് ബോധം നഷ്ടമാകുകയും ചെയ്തു. യുവതിയെ നാലുകോടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചങ്ങനാശ്ശേരിയിലെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Facebook Comments Box