Sat. Apr 27th, 2024

‘കെ റെയില്‍ അനുകൂലികളെ, എന്റെ ഭൂമി വാങ്ങി മൂന്നിരട്ടി ലാഭം നേടൂ’; 60 ലക്ഷത്തിന്റെ വീട് 50 ലക്ഷത്തിന് വില്‍ക്കാനിട്ട് മാടപ്പള്ളി സ്വദേശി

By admin Mar 21, 2022 #news
Keralanewz.com

കോട്ടയം: കെ റെയില്‍ പാത വരുന്ന സ്ഥലത്തെ സ്വന്തം വീട് വില്‍ക്കാന്‍ വെച്ച്‌ മാടപ്പള്ളി സ്വദേശി മനോജ് വര്‍ക്കി.

60 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച വീട് 50 ലക്ഷം രൂപയ്ക്ക് വില്‍ക്കുമെന്നാണ് മാടപ്പള്ളി സ്വദേശിയുടെ പ്രഖ്യാപനം. കെ റെയിലിനായി ഏറ്റെടുക്കുമ്ബോള്‍ മൂന്നിരട്ടി വില ലഭിക്കുന്നതിനാല്‍ ആ ലാഭം വാങ്ങുന്നവര്‍ക്ക് ലഭിക്കുമെന്നും മനോജ് വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കെ റെയിലിനെ അനുകൂലിക്കുന്നവര്‍ ഈ വീടും സ്ഥലവും വാങ്ങാന്‍ മുന്നോട്ട് വരണമെന്ന് മനോജ് വര്‍ക്കി ആവശ്യപ്പെട്ടു.

കെ റെയില്‍ പദ്ധതി മൂലം കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഇരട്ടി നഷ്ടപരിഹാരം ലഭിക്കുമെന്നും മുന്‍പത്തേക്കാള്‍ മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടാകുമെന്നുമുള്ള പ്രചരണങ്ങള്‍ക്കിടെയാണ് ഭൂമി നഷ്ടപ്പെടുന്നയാളുടെ പ്രതികരണം. ‘കെ റെയില്‍ പദ്ധതിക്ക് വേണ്ടി സ്ഥലം നല്‍കുന്നത് ഭാഗ്യമാണ്, വന്‍ തുക നഷ്ടപരിഹാരവും വേറെ വീടും ലഭിക്കുമ്ബോള്‍ സമരം ചെയ്യുന്നത് എന്തിന്? കല്ലിടാനെത്തുമ്ബോള്‍ സന്തോഷിക്കുകയാണ് വേണ്ടത്, എന്റെ ഭൂമി കെ റെയിലിന് ഏറ്റെടുത്തിരുന്നെങ്കില്‍..’ എന്നിങ്ങനെ പോകുന്നു കെ റെയില്‍ അനുകൂലികളുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

ഇത്തരം വാദങ്ങള്‍ പ്രചരിക്കവെ കെ റെയില്‍ പാത വരുന്ന സ്ഥലത്തെ സ്വന്തം വീടും പറമ്ബും വില്‍ക്കാന്‍ വെച്ചിരിക്കുകയാണ് മാടപ്പള്ളി സ്വദേശി മനോജ് വര്‍ക്കി. 60 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച വീട് 50 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയാണെന്നും സ്ഥലം സര്‍ക്കാര്‍ കെ റെയിലിനായി ഏറ്റെടുക്കുമ്ബോള്‍ മൂന്നിരട്ടി വില ലഭിക്കുന്നതിനാല്‍ ആ ലാഭം വാങ്ങുന്നവര്‍ക്ക് ലഭിക്കുമെന്നും മനോജ് വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കെ റെയിലിനെ അനുകൂലിക്കുന്നവര്‍ ഈ വീടും സ്ഥലവും വാങ്ങാന്‍ മുന്നോട്ട് വരണമെന്നാണ് പോസ്റ്റില്‍ പറയുന്നത്.

‘ഞാന്‍ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തില്‍ താമസിക്കുന്ന ഒരു വ്യക്തി ആണ്. K-rail പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാന്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോള്‍ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള capacity ഇല്ലാത്തത്കൊണ്ട് ഞാന്‍എന്റെ സ്ഥലം 50ലക്ഷം രൂപക്ക് വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. K-rail നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികള്‍ക്ക് ഈ വീട് വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവര്‍ ബന്ധപ്പെടുക വേണ്ടാത്തവര്‍ ആവശ്യമുള്ളവരിലേക്ക് share ചെയ്യുക,’ മനോജ് വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

Facebook Comments Box

By admin

Related Post