Kerala News

മൈനറായ പെണ്‍കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ അമ്മ കാമുകനൊപ്പം പോയി: ഒളിച്ചോടിയത് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് വന്ന ദിവസം

Keralanewz.com

നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയും കാമുകനും അറസ്റ്റില്‍.

നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. മിനിമോളുടെ ഭര്‍ത്താവ് 11 വര്‍ഷത്തിന് ശേഷം ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്.

ഇതിനിടെ, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ച്‌ മിനിമോള്‍ വ്യാഴാഴ്ച ഷൈജുവിനെ വിവാഹം ചെയ്തിരുന്നു. പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇരുവരെയും തേടി കണ്ടുപിടിച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ ഉപേക്ഷിച്ചു പോയതിനാണ് കേസ്.
നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Facebook Comments Box