വിരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടെ ജോലി ചെയ്യുന്ന യുവതിയെ വീട്ടിലെത്തിച്ചു, മദ്യം കലർന്ന ജ്യൂസ് നൽകി മയക്കി കിടത്തി ; സഹപ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
മലപ്പുറം : കൂടെ ജോലി ചെയ്യുന്ന യുവതിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി ജ്യൂസിൽ മദ്യം കലർത്തി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശികളായ മുഹമ്മദ് നഫീസ്, ജോൺ പി ജേക്കബ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹപ്രവർത്തകയായ യുവതിയെ ജോണിന്റെ വീട്ടിലേക്ക് വിരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ച് വരുത്തിയതിന് ശേഷം ജ്യൂസിൽ മദ്യം ഒഴിച്ച് യുവതിക്ക് നൽകുകയായിരുന്നു. യുവതിയെ മയക്കി കിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷം ബോധം വീണ്ടെടുത്ത യുവതിയോട് പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
കേസിൽ രണ്ടാം പ്രതിയായ മുഹമ്മദ് നസീഫാണ് യുവതിയെ പീഡിപ്പിക്കാൻ ജോൺ പി ജേക്കബിന് സഹായങ്ങൾ ചെയ്ത് നൽകിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ പെരിന്തൽമണ്ണയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്.