Kerala News

ഫേസ്ബുക്കില്‍ ഈ പരസ്യം കണ്ടാല്‍ സൂക്ഷിക്കണം; പതിനായിരം രൂപ വാങ്ങിയ വീട്ടമ്മയ്ക്ക് ഒരു മാസത്തിനുള്ളില്‍ നഷ്ടമായത് എഴുപതിനായിരം രൂപ; കൂടാതെ മറ്റൊരു ‘പണിയും’ കിട്ടി

Keralanewz.com

കോട്ടയം: ഒരിടവേളയ്ക്ക് ശേഷം ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. ഫേസ്ബുക്കില്‍ കണ്ട വായ്പ പരസ്യത്തിലൂടെ തട്ടിപ്പില്‍ അകപ്പെട്ടിരിക്കുകയാണ് കോട്ടയത്തെ ഒരു വീട്ടമ്മ.

പരസ്യം കണ്ട് ദത്താ റുപ്പി എന്ന ആപ്പ് വീട്ടമ്മ ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. ഇതിനൊപ്പം ഗ്യാലറിയും കോണ്‍ടാക്‌ട് ലിസ്റ്റും ആക്സസ് ചെയ്യാനുള്ള അനുവാദവും നല്‍കി. തുടര്‍ന്ന് ഈ സ്ത്രീ പതിനായിരം രൂപ വായ്പയെടുത്തു.

കോണ്‍ടാക്ടും ഗ്യാലറിയും ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഈ നമ്ബരുകളിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ എഴുപതിനായിരം രൂപയാണ് ഇവര്‍ക്ക് തിരിച്ചടക്കേണ്ടി വന്നത്. ഇനി പണം തരാനാകില്ലെന്ന് അറിയിച്ചതോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ചെയ്ത പ്രചരിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി

Facebook Comments Box