Thu. May 2nd, 2024

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു: സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം

By admin Jul 6, 2022 #news
Keralanewz.com

കോട്ടയം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. പനി ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയില്‍.

നാല് ദിവസത്തിനിടെ 2132 പേരാണ് പനി ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഒരു മാസത്തിനിടെ 29 പേര്‍ കോവിഡ് ബാധിച്ചും മരിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അപ്പര്‍ കുട്ടനാടന്‍ മേഖലകളിലും മലയോര മേഖലകളിലും പനി പടരുകയാണ്.

ദിനം പ്രതി ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഓരോ ദിനവും വര്‍ദ്ധിക്കുന്നു. ഒ.പിയില്‍ എത്തുന്ന രോഗികളുടെ എണ്ണം ശരാശരി 350 ആയിരുന്നു. ഇപ്പോള്‍ പല ദിവസങ്ങളിലും 600 ലധികം ആളുകള്‍ എത്തുന്നതായും ഇതില്‍ 90 ശതമാനവും പനി ബാധിതരാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്വകാര്യ ആശുപ്രതികളിലെത്തുന്നവരുടെ എണ്ണവും പനിക്ക് സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണവും കൂടി എടുത്താല്‍ രോഗികളുടെ എണ്ണം ഇരട്ടിയാകും. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ കണക്കനുസരിച്ച്‌ 75 ശതമാനം വീടുകളിലും ഒരാള്‍ എങ്കിലും പനി ബാധികതരാണ്.

പനിയ്‌ക്കൊപ്പം ഡെങ്കിപ്പനിയും തക്കാളി പനിയും എലിപ്പനിയും പല സ്ഥലങ്ങളിലും റിപ്പോര്‍്ട്ട് ചെയ്തതോടെ അതീവ ജാത്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ജില്ലയിലെ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ പനി പടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകും. പനിക്കൊപ്പം കോവിഡ് രോഗികളുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്.

Facebook Comments Box

By admin

Related Post