Kerala News

കരിങ്കുന്നത്തെ റോഡുകൾ ഗതാഗതയോഗ്യമാക്കണം; കേരള കോൺഗ്രസ്‌ (എം)

Keralanewz.com

കരിങ്കുന്നം: കരിങ്കുന്നം പഞ്ചായത്ത് ഭരണമുൾപ്പെടെ ബ്ലോക്ക്‌ പഞ്ചായത്ത്‌, ജില്ലാ പഞ്ചായത്ത്‌, എം എൽ എ, എം പി തുടങ്ങി എല്ലാ സ്ഥാനങ്ങളും ഒരു മുന്നണിയുടെയായിട്ടും കരിങ്കുന്നം -മൂരിപാറ , പുത്തൻപള്ളി- വടക്കുംമുറി , മൂലെ പീടിക- വടക്കുംമുറി, കോലക്കുന്ന്- ശാസ്താംപാറ തുടങ്ങിയ പ്രധാന റോഡുകൾ റീ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കാത്തത് കടുത്ത അവഗണനയും പ്രതിഷേധാർഹവുമാണെന്ന് കേരളാ കോൺഗ്രസ്‌ എം മണ്ഡലം കമ്മിറ്റി ആരോപിച്ചു.. ഓരോ തിരഞ്ഞെടുപ്പുവേളയിലും റോഡ് റീടാറിംങിനു പണമനുവദിച്ചുവെന്ന് ബോർഡുകൾ സ്ഥാപിച്ച് ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഇക്കുട്ടർ കബളിപ്പിക്കുകയാണെന്ന് കമ്മിറ്റി വിലയിരുത്തി.

തെരഞ്ഞെടുപ്പു കഴിയുമ്പോൾ ജന പ്രതിനിധികൾക്കും അവരുടെ പാർട്ടികൾക്കും ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലെന്നും ജനകീയപ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം കാണേണ്ട ജനപ്രതിനിധികൾ ജനങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് യോഗമുദ്ഘാടനം ചെയ്ത ഹൈ പവർ കമ്മിറ്റിയംഗം പ്രൊഫ. കെ ഐ ആന്റണി പറഞ്ഞു.മണ്ഡലം പ്രസിഡന്റ്‌ ബെന്നി വാഴചാരിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിമ്മി മറ്റത്തിപാറ , റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്. അഡ്വ ബിനു തോട്ടുങ്കൽ,ജോസ് കളരിക്കൽ, സ്റ്റീഫൻ ചേരിയിൽ, അഡ്വ.എ ജെ ജോൺസൺ, അഡ്വ. ആൽഡ്രിൻ വെള്ളാഞ്ഞിലിയിൽ, ബാബു ചൊള്ളാനിയിൽ, റോളക്സ് കൂട്ടിയാനി,ബേബി ആലുങ്കൽ, ജയ്മോൻ മണ്ഡപത്തിൽ, ജോസഫ് പനംതാനംപറമ്പിൽ, സ്റ്റീഫൻ പുറമഠത്തിൽ, തുടങ്ങിയവർ പ്രസംഗിച്ചു.

കർഷകയൂണിയൻ എം മണ്ഡലം പ്രസിഡന്റായി ബെന്നി കൂവപ്ലാക്കൽ, യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റായി തോമസ് സൈമൺ മുണ്ടുപുഴയെയും, വനിതാ കോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റായി സോണിയ ജിൻസ് കാരിക്കുന്നത്തേയും, കെ എസ് സി എം മണ്ഡലം പ്രസിഡന്റായി റോൺ ജിജോ ചെമ്പുകടയെയും തെരഞ്ഞെടുത്തു

Facebook Comments Box