Kerala News

ട്രാവന്‍കൂര്‍ സിമന്റസ് റിട്ടയേര്‍ഡ് ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ അടിയന്തിര ഇടപെടെല്‍ നടത്തുമെന്ന് ജോസ് കെ.മാണിക്ക് മന്ത്രിയുടെ ഉറപ്പ്

Keralanewz.com

കോട്ടയം. പൊതുമേഖലസ്ഥാപനമായ നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ നിന്നും 2019 മാര്‍ച്ച് മുതല്‍ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണിക്ക് ഉറപ്പ് നല്‍കി.

ടി.സി.എല്‍ റിട്ടയേര്‍ഡ് എംപ്ലോയീസ് ഫോറത്തിന് വേണ്ടി ശ്രീ. വിജി എം. തോമസ് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണിക്ക് നിവേദനം നല്‍കിയിരുന്നു. 35 മുതല്‍ 40 വര്‍ഷം വരെ ജോലി ചെയ്ത് വിരമിച്ച 85 ഓളം ജീവനകാര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുവാനുള്ളത്. വര്‍ഷങ്ങളോളം ജോലി ചെയ്ത് വിരമിച്ച ജീവനക്കാരുടെ ഏക സമ്പാദ്യമാണ് മുടങ്ങികിടക്കുന്നത്. ജോസ് കെ.മാണി വ്യവസായവകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍  ട്രാവന്‍കൂര്‍ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പി. രാജീവ് അറിയിച്ചു

.

Facebook Comments Box