Tue. Apr 16th, 2024

സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി : യുവാവ് പിടിയില്‍

By admin Mar 22, 2022 #news
Keralanewz.com

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.

ആറന്മുള എരുമക്കാട് ഇടയാറന്മുള പരുത്തുപാറ രാധാനിലയം വീട്ടില്‍ രാകേഷ് കുമാറിനെ (36) ആണ് അറസ്റ്റ് ചെയ്തത്. ഇലവുംതിട്ട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2020 ഡിസംബര്‍ 19-നാണ് കേസിനാസ്പദമായ സംഭവം. കുളനട ഉള്ളന്നൂര്‍ പൊട്ടന്‍മല സോണി നിവാസില്‍ സോണിയുടെ പരാതിയിലാണ് അറസ്റ്റ്. സോണിയുടെ ഭാര്യയുടെ ജ്യേഷ്ഠത്തി രമ്യ മോഹന് ജോലി വാ​ഗ്ദാനം ചെയ്താണ് ഇയാള്‍ പണം തട്ടിയത്.

ഇലവുംതിട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി. അയൂബ്ഖാന്‍, എസ്.ഐ മാനുവല്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post