Sun. Apr 28th, 2024

പാലാ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽനിന്നു 57.50 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി

By admin Mar 23, 2022 #news
Keralanewz.com

പാലാ: നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽനിന്നു 57.50 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി. അറിയിച്ചു. റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് മന്ത്രിയുമായി ചർച്ചനടത്തിയിരുന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു.

കരൂർ പഞ്ചായത്തിലെ എടനാട്-എൻ.എസ്.എസ്. ഹൈസ്‌കൂൾ ചെല്ലിയിൽ റോഡ് (4.75 ലക്ഷം), കടനാട് പഞ്ചായത്തിലെ കടനാട്-കവുങ്ങുമറ്റം-വാളികുളം റോഡ് (10 ലക്ഷം) ,മീനച്ചിൽ പഞ്ചായത്തിലെ പച്ചാത്തോട്-വലിയകൊട്ടാരം റോഡ് (4.75 ലക്ഷം), മുത്തോലി പഞ്ചായത്തിലെ മരിയൻ-മണലേൽ റോഡ് (4.75 ലക്ഷം), എലിക്കുളം പഞ്ചായത്തിലെ പൈക-തിയേറ്റർപടി-ഭജനമഠം റോഡ് (4.75 ലക്ഷം), കൊഴുവനാൽ പഞ്ചായത്തിലെ മലയിരുത്തി-ഇളപ്പുങ്കൽ റോഡ് (4.75 ലക്ഷം), മേലുകാവ് പഞ്ചായത്തിലെ ഉപ്പുടുപ്പാറ-ഇരുമാപ്രമറ്റംപള്ളി-വാകക്കാട് റോഡ് (4.75 ലക്ഷം), ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂർ-മാടപ്പാറ-ഇടമറുക് റോഡ് (4.75 ലക്ഷം), രാമപുരം പഞ്ചായത്തിലെ ഇരുമ്പൂഴി-ചിറക്കപ്പാറ റോഡ് (4.75 ലക്ഷം), ചെല്ലിക്കുന്ന് അങ്കണവാടി-ഏഴാച്ചേരി-കുരിശുപള്ളി റോഡ് (4.75 ലക്ഷം), തലപ്പലം പഞ്ചായത്തിലെ വലിയമംഗലം-ചിലച്ചി-ഇടമറുക് റോഡ് (4.75 ലക്ഷം) എന്നിങ്ങനെയാണ് റോഡുകൾക്ക് തുക ലഭിച്ചത്

Facebook Comments Box

By admin

Related Post