നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ഇന്ന് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; 3.30 മുതൽ ഗതാഗത നിരോധനം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എറണാകുളം സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് (01.09.22 ) വൈകീട്ട് 03.30 മുതൽ രാത്രി 8.00 മണി വരെ അത്താണി എയർ പോർട്ട് ജംഗ്ഷൻ മുതൽ കാലടി മറ്റൂർ ജംഗ്ഷൻ വരെ നെടുമ്പാശ്ശേരി എയർപോർട്ടിന് മുന്നിലൂടെയുള്ള റോഡിൽ ഒരു വാഹനവും പോകാൻ അനുവദിക്കുന്നതല്ലന്ന് എറണാകുളം റൂറൽ പോലീസിന്റെ അറിയിപ്പിൽ പറയുന്നു
രണ്ടാം തീയതി രാവിലെ 11 മുതൽ പകൽ 2 മണി വരെയും എയർപോർട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
Facebook Comments Box