Kerala News

ഇരുതലമൂരിയുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ

Keralanewz.com

റാന്നി: ഇരുതലമൂരിയുമായി രണ്ടുപേർ പിടിയിൽ. മാവേലിക്കര വരെയണിക്കൽവെച്ച് ഇരുവരെയും ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. താമരക്കുളം സ്വദേശി താഹ (42), വള്ളിക്കുന്നം സ്വദേശി ശ്രീനാഥ് (32) എന്നിവരാണ് അറസ്റ്റിലായത്.

ഇന്‍റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരും റാന്നി റേഞ്ചിലെ ഉദ്യോഗസ്ഥരും ആർ.ആർ.ടിയും ചേർന്നുനടത്തിയ നീക്കത്തെ തുടർന്നാണ് ഇവർ പിടിയിലായത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്

ഇരുതലമൂരിയെ വാങ്ങാൻ എന്ന വ്യാജേന വനപാലകർ തന്നെ ഇവരെ സമീപിക്കുകയായിരുന്നു. കരികുളം ഫോറെസ്റ്റ് ഓഫിസർ വിനയൻ ബി, രാജേഷ് കുമാർ, വിദ്യ കുമാരി, രാജീവ്‌ ബീറ്റ് ഫോറസ്റ്റ് ഓഫിസർ മോനാച്ചൻ, സജി എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്

Facebook Comments Box