Sat. May 18th, 2024

എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് : അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ മാരുടെ പ്രതിനിധി

By admin Oct 5, 2021 #news
Keralanewz.com

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ സിന്ഡിക്കേറ്റിലേക്കു എം.എൽ.എ മാരുടെ പ്രതിനിധി ആയി അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ യെ നാമനിർദേശം ചെയ്തു സർക്കാർ ഉത്തരവായി . ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി യൂണിവേഴ്സിറ്റി രജിസ്‌ട്രാർക്കു നൽകി . അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ വളരെ ചെറുപ്പത്തിലേ തന്നെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ആണ് രാഷ്ട്രീയ രംഗത്തേക്ക് കാൽവെക്കുന്നത്‌.

കെ എസ് സി എം യൂണിറ്റ് പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി ,ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട്, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് എഫ് ഇ വൈസ് ചെയർമാൻ കേരള മെറ്റൽ ഇൻഡസ്ട്രീസ് ബോർഡ് മെമ്പർ സംസ്ഥാന ലീഗൽ അതോറിറ്റി സർവീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം.

Facebook Comments Box

By admin

Related Post