Kerala News

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ആവശ്യം; കോടതിയുടെ തീരുമാനം ഇന്നറിയാം

Keralanewz.com

കണ്ണൂര്‍: കണ്ണൂര്‍ ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

ലിബിനും എബിനും ജാമ്യത്തില്‍ തുടര്‍ന്നാല്‍ തെറ്റായ സന്ദേശമാകും നല്‍കുകയെന്നും, ഇരുവര്‍ക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമാണ് ഹര്‍ജിയില്‍ പൊലീസിന്‍റെ വാദം.

എന്നാല്‍ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. വാഹനത്തിന്‍റെ പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുന്നത് രണ്ട് തവണ കോടതി മാറ്റിവച്ചിരുന്നു

Facebook Comments Box