Fri. Apr 26th, 2024

ഇന്ന് കനത്ത മഴയ്ക്കു സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

By admin Aug 28, 2021 #news
Keralanewz.com

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നു പരക്കെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചവ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ലക്ഷദ്വീപിലും ജാഗ്രതാ നിർദേശമുണ്ട്. 

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. നാളെയും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിലാണ് നാളെ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. തെക്ക് പടിഞ്ഞാറൻ മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ  60 കി.മീ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര–ഒഡീഷ തീരത്തായി ഇന്നു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ

Facebook Comments Box

By admin

Related Post