Fri. Apr 26th, 2024

ഓഫർ കണ്ട് ഓൺലൈനിൽ ഓർഡർ ചെയ്തു; കൊറിയർ തുറന്നു നോക്കിയപ്പോൾ കിട്ടിയത്!

By admin Aug 28, 2021 #news
Keralanewz.com

കോഴിക്കോട്: ഓൺലൈൻ വഴി ബുക്ക് ചെയ്തപ്പോൾ ഉപയോ​ഗിച്ച് പഴകിയ വസ്ത്രം ലഭിച്ചതായി പരാതി. അത്തോളി സ്വദേശി റാഹിനക്കാണ് പഴയ വസ്തു ലഭിച്ചത്. പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റിലൂടെ ഷർട്ടും സാൽവാർ കമ്മീസുമാണ് റാഹിന വാങ്ങിയത്. 799 രൂപ‌യാണ് ഇതിനായി ചെലവഴിച്ചത്.

ഇ-കാർട്ട് വഴി കഴിഞ്ഞ ദിവസം ഇവ വീട്ടിലെത്തി. എന്നാൽ, കൊറിയർ തുറന്ന് നോക്കിയപ്പോൾ ഉപയോഗിച്ച് പിന്നിയ ഷർട്ടും കീറിയ സാൽവാറുമാണ് ലഭിച്ചതെന്ന് റാഹിന പറഞ്ഞു.സൈറ്റിൽ മടക്കി നൽകാനുള്ള ഓപ്ഷനില്ല. ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് ഉൽപ്പന്നം അയച്ചതെന്നാണ് പാക്കറ്റിലുള്ള വിവരം. പാക്കറ്റിലെ നമ്പറിൽ വിളിച്ചിട്ട് നമ്പർ നിലവിലില്ലെന്നാണ് പറയുന്നതെന്നും റാഹിന പറഞ്ഞു.ചെറിയ വിലക്ക് നല്ല വസ്ത്രം എന്ന് കരുതിയാണ് വാങ്ങിയതെന്ന് റാഹിന പറയുന്നു

Facebook Comments Box

By admin

Related Post